Creator Profile

Minnu Joseph

Sharing quote designs and daily inspiration.

8 Posts
1 Followers
0 Following
M
Minnu Joseph
Quote by Minnu Joseph -            
   കറുത്ത ആകാശത്തിലാണ് വെളുത്ത നിലാവിന്റെ   ഭംഗി കൂടുന്നത്...... 
 ആകാശത്തിന്റെ   കറുപ്പ് കൊണ്ടാണോ    നിലാവിന്റെ          ഭംഗി  ഇത്രയും ഇരട്ടിയായി തോന്നുന്നത്.......
  അറിയില്ല !    
  പ്രക്യതിയ്ക്ക്  കറുപ്പും വെളുപ്പും  ഇല്ലല്ലോ...... എന്നിട്ടും  മനുഷ്യനു  മാത്രം  എന്തേ????
           






   

  മിന്നൂസ്... - Made using Quotes Creator App, Post Maker App
M
Minnu Joseph
Quote by Minnu Joseph - നിന്റെ മൗനം എന്നെ  ചുട്ട് പൊള്ളിക്കുന്നു.....
ഓർമകൾക്ക്  ഇവിടെ  സ്ഥാനമില്ല ,  
കാരണം  നീ എന്റെ   ഓർമ്മകളിൽ ഇടം പിടിച്ചിട്ടില്ല....... 
എന്റെ ഓരോ രാത്രികളും നിനക്ക്
സ്വന്തമായി കഴിഞ്ഞു......
നിന്റെ ഈ  അകലം നിന്നോടുള്ള 
എന്റെ പ്രണയത്തിന്റെ  തീവ്രത  വർധിപ്പിക്കുന്നു..........
അത് നിന്നിൽ  തുടങ്ങി   നിന്നിൽ തന്നെ  അവസാനിക്കും.............

മിന്നൂസ്... - Made using Quotes Creator App, Post Maker App
M
Minnu Joseph
Quote by Minnu Joseph - " ഏകാന്തത "
 ഞാൻ ഇഷ്ടപെടുന്നു.....
അവിടെ ഞാൻ എന്നോട് തന്നെ ഒരുപാടു നേരം സംസാരിക്കാറുണ്ട്.......
ചിലപ്പോഴൊക്കെ അത് വാക്കു തർക്കത്തിൽ അവസാനിക്കാറുണ്ട്......
എന്നെ ഞാൻ തന്നെ മനസിലാക്കാറുണ്ട്.......
എന്റെ പ്രശ്നങ്ങളെല്ലാം എന്റേത് മാത്രമായി തീരാറുണ്ട്........
ആസ്വദിക്കാൻ സാധിക്കുന്നുണ്ടെകിൽ  എത്രയും മനോഹരമായ അവസ്ഥ വേറെ ഉണ്ടാകില്ല.....

മിന്നൂസ്... - Made using Quotes Creator App, Post Maker App
M
Minnu Joseph
Quote by Minnu Joseph - ഈ ലോകത്തോട് എനിക്ക് യാത്ര പറയണം...... വേദനകൾ ഇല്ലാത്ത  പുതിയൊരു ലോകം സ്വന്തമാക്കണം.......
അവിടെ പുതിയ സ്വപ്നങ്ങൾ  നെയ്‌തെടുക്കണം.......
അവിടെ എനിക്കായി കരുതിവച്ചിരിക്കുന്നതെല്ലാം ഏറ്റുവാങ്ങണം........
അങ്ങനെ  എല്ലാ നഷ്ടങ്ങളും എന്റേത് മാത്രമായിരിക്കണം .........

മിന്നൂസ്... - Made using Quotes Creator App, Post Maker App
M
Minnu Joseph
Quote by Minnu Joseph - " വേദന  "
അനുഭവിക്കുന്നവന് മാത്രമേ  അതിന്റെ തീവ്രത മനസിലാക്കാൻ പറ്റൂ ,  കേട്ടിരിക്കുന്നവർ  എപ്പോഴും  ഒരു കേൾവികാർ  മാത്രമായിരിക്കും........
.ഒരു പക്ഷെ  അവർ അത് കേൾക്കുന്നുണ്ടെന്ന് നമ്മെ  ധരിപ്പിക്കുന്നതും ആകാം.............

മിന്നൂസ്... - Made using Quotes Creator App, Post Maker App
M
Minnu Joseph
Quote by Minnu Joseph -  "  വാക്ക്  "
ജീവിക്കാനുള്ള  എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട്... തന്റെ ലോകം അവസാനിച്ചു എന്ന് കരുതിയിരിക്കുന്ന,  തന്നിലേക്ക്   പുതിയ പ്രതീക്ഷകൾ നൽകികൊണ്ട് അയാൾ  പറഞ്ഞ  "വാക്ക് " .........
പറഞ്ഞ ആൾക്ക് അത് വെറുമൊരു വാക്ക് മാത്രം ആയിരുന്നു , എന്നാൽ   അത് കേൾക്കുന്ന ആൾക്ക്  
അയാളുടെ ജീവിതം തന്നെയായിരുന്നു..........................

മിന്നൂസ്... - Made using Quotes Creator App, Post Maker App
M
Minnu Joseph
Quote by Minnu Joseph - " മടക്കം  " 
നിന്റെ മറുപടിയ്ക്ക്  കാത്തു നില്കാതെ  ഞാൻ മടങ്ങുകയാണ്......
നിന്നിൽ നിന്നും പൂർണമായി എന്നെ   പറിച്ചെടുത്തുകൊണ്ടുള്ള   എന്റെ   മടക്കം...........
ഒരു തിരിച്ചുവരവ് ഞാൻ ഇനി ആഗ്രഹിക്കുന്നില്ല........അതൊരിക്കലും നിന്നോടുള്ള ഇഷ്ടക്കുറവുകൊണ്ടല്ല  മറിച്ച്  എന്റെ  തിരിച്ചുവരവ്  നിന്നെ  അസ്വസ്ഥനാക്കിയേക്കാം എന്നതിനാലാണ്...........

മിന്നൂസ്.... - Made using Quotes Creator App, Post Maker App
M
Minnu Joseph
Quote by Minnu Joseph - " യാത്ര "
ആരോടും പറയാതെ ഒരു യാത്ര
പോകണം.....
പിന്നിട്ട വഴികളെ ഒന്ന് വിലയിരുത്തണം.....
കണ്ടു തീർക്കേണ്ട കാഴ്ചകളെ പുത്തൻ പ്രതീക്ഷയോടെ വരവേൽക്കണം.........
ഉള്ളിലുള്ള വേദനകളെ  പാതി വഴിയിൽ ഉപേക്ഷിച്ചു ....
യാത്ര തിരിക്കണം............

 മിന്നൂസ്...
 - Made using Quotes Creator App, Post Maker App