Shalini lineesh profile
Shalini lineesh
12 8 6
Posts Followers Following
💞🥰
Shalini lineesh
Quote by Shalini lineesh - ഈ സമയവും
കടന്നു പോകും...
പക്ഷെ
ചില വാക്കുകളും
പ്രവൃത്തികളും
നെഞ്ചിൽ
കോറിയിട്ടുകൊണ്ട്
ആയിരിക്കും
പോകുന്നതെന്ന്
മാത്രം......

ശാലു. 🖋️ - Made using Quotes Creator App, Post Maker App
0 likes 0 comments
Shalini lineesh
Quote by Shalini lineesh - ഭ്രാന്ത് ♥️

തനിച്ചിരിക്കുന്ന  നേരത്തു.. 
ആരോടെങ്കിലും മിണ്ടണം 
എന്നു തോന്നുന്ന നേരത്തു... 
ആരെങ്കിലും  കൂടെ ഉണ്ടായിരുന്നെങ്കിൽ 
എന്നു തോന്നുന്ന നേരത്തു... 
കൂട്ടിനായ് കൂടെവരുന്നതെന്നിലെ 
അക്ഷരങ്ങൾ മാത്രം... 
അക്ഷര മൊട്ടുകൾ കോർത്തിണക്കിയൊത്തിരി 
വരികളായ് ഒഴുക്കി  ഞാൻ 
മിണ്ടാൻ കൊതിച്ചതെല്ലാം... 
വായിക്കുന്നവർ ആവർത്തിച്ചു ചൊല്ലി 
നിനക്ക് ഭ്രാന്തോ അതോ, 
നഷ്ടപ്രണയം നൽകിയ വേദനയോ എന്നു..
എഴുതുന്നതെല്ലാം ഭ്രാന്തും 
എഴുതുന്നവരെല്ലാം ഭ്രാന്തരും ആണെങ്കിൽ, 
നഷ്ട്ട പ്രണയം ഉള്ളവരേ എഴുതു എന്നെങ്കിൽ 
ലോകത്താരുണ്ട് ഭ്രാന്തില്ലാത്തത്... 
ആരുണ്ട് നഷ്ടപ്രണയമില്ലാത്തത്.... 
ഞാനുമൊരു ഭ്രാന്തി,....
പ്രണയത്തെ നഷ്ടപ്പെടുത്താത്തവൾ... 
ഇനിയും എഴുതാൻ വരികളുണ്ടേറെ... 
വിഷയവും സാഹചര്യവും പലതുമാണെങ്കിലും 
എഴുതുന്നുണ്ടോ എങ്കിൽ 
പ്രതീക്ഷിക്കുന്നു വീണ്ടുമാ ചോദ്യം...
 നിനക്ക് ഭ്രാന്തോ അതോ 
 നഷ്ട പ്രണയത്തിൻ വേദനയോ... 

ശാലു........  - Made using Quotes Creator App, Post Maker App
0 likes 0 comments
Shalini lineesh
Quote by Shalini lineesh - ഹൃദയത്തിലെ ഉൾചിന്തകളെ മിഴികളിലൂടെ കാണാൻ കഴിയുമായിരുന്നെങ്കിൽ,




ശാലു.. - Made using Quotes Creator App, Post Maker App
0 likes 0 comments
Shalini lineesh
Quote by Shalini lineesh - വാചാലയായിരുന്നൊരുവൾ
 മൗനത്തിലേക്ക്
യാത്ര തുടങ്ങിയാൽ
പിന്നെയൊരു
തിരിച്ചുപോക്ക്
 അസാധ്യമായിരിക്കും...

ശാലു  - Made using Quotes Creator App, Post Maker App
0 likes 0 comments
Shalini lineesh
Quote by Shalini lineesh - വാചാലയായിരുന്നൊരുവൾ
മൗനത്തെ കൂട്ടുകൂടാൻ ഇഷ്ട്ടപെടുന്നു... കാരണം..
വാചാലയാവാൻ ഇന്നവൾക്കൊരു കൂട്ട് ഇല്ലായിരുന്നു...


ശാലു  - Made using Quotes Creator App, Post Maker App
0 likes 0 comments
Shalini lineesh
Quote by Shalini lineesh - കണ്ണുകളേ..
നീയെന്റെ  കാഴ്ചകളെ
മനോഹരമാക്കി അകത്താരിൽ
പതിച്ചു വെയ്ക്കുക...
വിരലുകൾ തുടിക്കുന്നു
എന്നിലെ അക്ഷരങ്ങളായി..
ആ കാഴ്ചകൾക്ക്
പിറവികൊടുക്കാൻ 

ശാലു  - Made using Quotes Creator App, Post Maker App
11 likes 3 comments
Shalini lineesh
Quote by Shalini lineesh - ഹേ വെളുത്തവളെ... നീയും ഒരു നാൾ മരണപ്പെടും.. അന്ന് നിന്റെ വെളുത്ത മക്കൾ വെളുത്ത പിണ്ഡംമുരുട്ടി നിനക്ക് ബലിയിട്ടാൽ.. കറുത്ത കാക്ക വന്നു കൊത്തിയെടുത്താൽ മാത്രമേ നിന്റെ ആത്മാവിനു മോക്ഷം ലഭിച്ചുവെന്നു നിന്റെ വെളുത്ത മക്കൾ  ആശ്വസിക്കൂ... അന്നൊരു കാക്കയും വെളുക്കാൻ വേണ്ടി കാത്തിരിക്കാതിരിക്കട്ടെ

ശാലു. - Made using Quotes Creator App, Post Maker App
4 likes 0 comments
Shalini lineesh
Quote by Shalini lineesh - ചില കണ്ണുകൾക്ക്
പറയാനുണ്ടാകും
ഒത്തിരിയേറെ
കഥകൾ..

ശാലു... - Made using Quotes Creator App, Post Maker App
4 likes 0 comments
Shalini lineesh
Quote by Shalini lineesh - നീയെന്നരികിൽ ഇല്ലെന്നാകിൽ.. തിരകൾ പോലും എന്നെ തഴുകാൻ മടിച്ചു പിണങ്ങിയകന്നു മാറുന്നു... - Made using Quotes Creator App, Post Maker App
2 likes 0 comments
Shalini lineesh
Quote by Shalini lineesh - നിലാവുണരാത്ത ഒറ്റത്തുരുത്ത്....ഉണരാൻ കൊതിക്കാത്ത മിഴികളിൽ ഒളിപ്പിച്ച നക്ഷത്രകുഞ്ഞുങ്ങൾ....മറവികളുടെ വീഞ്ഞപെട്ടിയിൽ നിന്നെടുത്ത ഓർമ്മകളെയും പുതച്ചുറങ്ങി.... വല്ലാത്തൊരു മടിയോടെ....
 - Made using Quotes Creator App, Post Maker App
2 likes 0 comments

Explore more quotes

Shalini lineesh
Quote by Shalini lineesh - കഥപറയാനുണ്ട് കണ്ണുകൾക്ക്... കണ്ടകന്ന കാഴ്ചകളെ ഓർമ്മയിലേക്ക് വിളിച്ചോതുന്ന കഥകൾ..
 - Made using Quotes Creator App, Post Maker App
2 likes 0 comments
Shalini lineesh
Quote by Shalini lineesh - ഹൃദയത്തിൽ കോറിയിട്ട നിന്നെയൊന്നു പകർത്തിയെഴുതാൻ....

 തോറ്റുപോകുന്നു.......

എന്നും എപ്പോഴും എഴുതാൻ മറന്നു പോകുന്ന വരികൾ, അത് നീയായിരുന്നു....

ശാലു  - Made using Quotes Creator App, Post Maker App
2 likes 0 comments