Ⓩ︎ⓐ︎ⓘ︎ⓝ︎ profile
Ⓩ︎ⓐ︎ⓘ︎ⓝ︎
389 39 1
Posts Followers Following
ഒരുമയില്ലെങ്കിൽ പിന്നെ ഒറ്റക്കിരിക്കലാണ് നല്ലത്
Ⓩ︎ⓐ︎ⓘ︎ⓝ︎
Quote by Ⓩ︎ⓐ︎ⓘ︎ⓝ︎ - അന്നു നിന്നെ കണ്ട നേരം 
ഞാനെന്നോട് ചോദിച്ചു.
ഞാനെന്തിനാണിങ്ങനെ
സന്തോഷിക്കുന്നതെന്ന്.
എന്റെ മുഖമെന്തിനാണിത്ര 
ചിരി വിരിയിക്കുന്നതെന്ന്.
അപ്പഴാണൊരുത്തരം കിട്ടിയത്.
എന്റെ സന്തോഷം 
നിന്നിൽ നിന്ന് പകർന്നതാണെന്ന്.
ചിരി വിരിഞ്ഞത് 
നീ ചിരിച്ചിട്ടാണെന്ന്.
നീയെൻ കണ്ണാടിയാണെന്ന്.
നിന്റെ സങ്കടങ്ങൾ 
ഈ കവിൾത്തടമറിയും.
നിന്റെ ഹൃദയവേദന 
എന്നിലും നോവുണർത്തുന്ന പോലെ!𝙷𝙰𝙿𝙿𝚈Farzanaപടച്ചോൻ ഇനിയുമനേകം കാലം സന്തോഷ-സൗഭാഗ്യങ്ങളോടെ ജീവിക്കാൻ തൗഫീഖ് നൽകട്ടെ ന്യൂമി 𝙱𝙸𝚁𝚃𝙷𝙳𝙰𝚈 - Made using Quotes Creator App, Post Maker App
0 likes 0 comments
Ⓩ︎ⓐ︎ⓘ︎ⓝ︎
Quote by Ⓩ︎ⓐ︎ⓘ︎ⓝ︎ - അന്നു നിന്നെ കണ്ട നേരം 
ഞാനെന്നോട് ചോദിച്ചു.
ഞാനെന്തിനാണിങ്ങനെ
സന്തോഷിക്കുന്നതെന്ന്.
എന്റെ മുഖമെന്തിനാണിത്ര 
ചിരി വിരിയിക്കുന്നതെന്ന്.
അപ്പഴാണൊരുത്തരം കിട്ടിയത്.
എന്റെ സന്തോഷം 
നിന്നിൽ നിന്ന് പകർന്നതാണെന്ന്.
ചിരി വിരിഞ്ഞത് 
നീ ചിരിച്ചിട്ടാണെന്ന്.
നീയെൻ കണ്ണാടിയാണെന്ന്.
നിന്റെ സങ്കടങ്ങൾ 
ഈ കവിൾത്തടമറിയും.
നിന്റെ ഹൃദയവേദന 
എന്നിലും നോവുണർത്തുന്ന പോലെ!𝙷Farzanaപടച്ചോൻ ഇനിയുമനേകം കാലം സന്തോഷ-സൗഭാഗ്യങ്ങളോടെ ജീവിക്കാൻ തൗഫീഖ് നൽകട്ടെ 𝙱𝙰𝙿𝙿𝚈𝙸𝚁𝚃𝙷𝙳𝙰𝚈ന്യൂമി  - Made using Quotes Creator App, Post Maker App
0 likes 0 comments
Ⓩ︎ⓐ︎ⓘ︎ⓝ︎
Quote by Ⓩ︎ⓐ︎ⓘ︎ⓝ︎ - ഈച്ചച്ചിറകുപോലെ കുറച്ചു
മനുഷ്യരുണ്ട് ചുറ്റിലും.
മാരണങ്ങളുമതിൽ നിന്ന് 
മരുന്നേകുന്ന ചിലരും.


IG|ന്യൂമി  - Made using Quotes Creator App, Post Maker App
0 likes 0 comments
Ⓩ︎ⓐ︎ⓘ︎ⓝ︎
Quote by Ⓩ︎ⓐ︎ⓘ︎ⓝ︎ - 


നിലയ്ക്കും വരെ ഞാൻ
നടന്നുകൊണ്ടേയിരിക്കും.
നിശ്ചയിച്ചാ നിമിഷം തന്നെ 
നീളത്തിലൊരാറടി വിണ്ടുകീറും.
നിരയൊപ്പിച്ചെഴുതിയ പേര് 
മീസാൻകല്ലിന് ദാനം നൽകും.
ഒടുക്കമെന്നാർത്തവരോടിത്-
തുടക്കമെന്നാരോ ചൊല്ലും.


തുടക്കം #കുറുങ്കവിത IG|ന്യൂമി __ - Made using Quotes Creator App, Post Maker App
0 likes 0 comments
Ⓩ︎ⓐ︎ⓘ︎ⓝ︎
Quote by Ⓩ︎ⓐ︎ⓘ︎ⓝ︎ - ഓർമകൾ ജീവിതത്തിന്റെ ആത്മകഥയാണ്!- ന്യൂമി  - Made using Quotes Creator App, Post Maker App
0 likes 0 comments
Ⓩ︎ⓐ︎ⓘ︎ⓝ︎
Quote by Ⓩ︎ⓐ︎ⓘ︎ⓝ︎ - മഴ പോലെയാണ് സ്നേഹം. കണക്കില്ലാതെ കിട്ടിയിട്ട് കാര്യമില്ല. ഇടക്കൊന്നു മാറിനിന്നാൽ ബന്ധങ്ങൾ വിണ്ടുകീറും.IG|ന്യൂമി  - Made using Quotes Creator App, Post Maker App
0 likes 0 comments
Ⓩ︎ⓐ︎ⓘ︎ⓝ︎
Quote by Ⓩ︎ⓐ︎ⓘ︎ⓝ︎ - ദുരന്തഭൂമിയിൽ നമ്മൾ 
മറ്റൊരു ദുരന്തമാവാതിരിക്കുക. 
ആള് കൂടിയാൽ പാമ്പ് ചാവില്ല എന്നതൊരു 
സത്യമാണെന്നു മനസിലാക്കുക. IG|ന്യൂമി  - Made using Quotes Creator App, Post Maker App
0 likes 0 comments
Ⓩ︎ⓐ︎ⓘ︎ⓝ︎
Quote by Ⓩ︎ⓐ︎ⓘ︎ⓝ︎ - അനുഭവങ്ങളെ
അക്ഷരങ്ങളാക്കി മാറ്റിയ 
അതുല്യ പ്രതിഭ!


IG|ന്യൂമി #ജൂലൈ 5
#ബഷീർ ദിനം  - Made using Quotes Creator App, Post Maker App
0 likes 0 comments
Ⓩ︎ⓐ︎ⓘ︎ⓝ︎
Quote by Ⓩ︎ⓐ︎ⓘ︎ⓝ︎ - വായിക്കുക.. 
വളരട്ടെ.. 
വിടരട്ടെ..
വിശാലമാവട്ടെ..IG|ന്യൂമി  - Made using Quotes Creator App, Post Maker App
1 likes 0 comments
Ⓩ︎ⓐ︎ⓘ︎ⓝ︎
Quote by Ⓩ︎ⓐ︎ⓘ︎ⓝ︎ - ✨ تقبل الله منا ومنكم صالح الأعمال ✨ഏവർക്കും ബലിപെരുന്നാൾ ആശംസകൾ 𝙴𝚒𝚍  𝙼𝚞𝚋𝚊𝚛𝚊𝚔IG|ന്യൂമി  - Made using Quotes Creator App, Post Maker App
0 likes 0 comments

Explore more quotes

Ⓩ︎ⓐ︎ⓘ︎ⓝ︎
Quote by Ⓩ︎ⓐ︎ⓘ︎ⓝ︎ - 

മതേതരത്വം;
തീർന്നുപോവുന്നൊരു 
മരതകം!

IG|ന്യൂമി  - Made using Quotes Creator App, Post Maker App
0 likes 0 comments
Ⓩ︎ⓐ︎ⓘ︎ⓝ︎
Quote by Ⓩ︎ⓐ︎ⓘ︎ⓝ︎ - പ്രതിഷേധവും പങ്കുചേരലും
പ്രഖ്യാപനത്തിലൊതുങ്ങരുത്. പ്രായോഗികമാക്കുകയും വേണം. അതിന്റെ തുടക്കം നമ്മുടെ വീടുകളിൽ നിന്നാവട്ടെ IG|ന്യൂമി  - Made using Quotes Creator App, Post Maker App
0 likes 0 comments
Ⓩ︎ⓐ︎ⓘ︎ⓝ︎
Quote by Ⓩ︎ⓐ︎ⓘ︎ⓝ︎ - സ്വപ്‌നങ്ങൾ യഥാർത്ഥ
ജീവിതമായിരുന്നെങ്കിൽ 
എന്നാഗ്രഹിക്കുന്നവർക്കിടയിൽ,
കഴിഞ്ഞതെല്ലാം വെറുമൊരു
സ്വപ്നമായിരുന്നെങ്കിൽ 
എന്ന് കൊതിക്കുന്നവരുമുണ്ട് IG|ന്യൂമി  - Made using Quotes Creator App, Post Maker App
0 likes 0 comments
Ⓩ︎ⓐ︎ⓘ︎ⓝ︎
Quote by Ⓩ︎ⓐ︎ⓘ︎ⓝ︎ - ചിലരങ്ങനെയാണ്.
ഇലാഹീ സ്നേഹത്തിന്റെ 
കടലപ്പുറമുണ്ടെങ്കിലും 
കെണിവലകൾ നെയ്ത 
കുഴി തേടിപ്പോവും.

IG|ന്യൂമി  - Made using Quotes Creator App, Post Maker App
0 likes 0 comments
Ⓩ︎ⓐ︎ⓘ︎ⓝ︎
Quote by Ⓩ︎ⓐ︎ⓘ︎ⓝ︎ - അല്ലാഹുവിൽ വിശ്വസിക്കുന്ന ഒരു മനുഷ്യന് എങ്ങനെയാണ് നിരാശപ്പെടാനാവുക. എന്തു കാരണത്താലാണ് പ്രതീക്ഷകൾ തകരുക. ഉത്തരം എന്തുതന്നെ ആണെങ്കിലും  അതെല്ലാം അലിഞ്ഞു തീരുന്ന ഒരു കാര്യം ഞാൻ പറയാം. 
എല്ലാ ഹൃദയങ്ങളെയും
നിയന്ത്രിക്കുന്നത് അവനാണ് നിങ്ങളോട് ദേഷ്യമുള്ള, വാശി കാണിക്കുന്ന ഹൃദയങ്ങളിൽ സ്നേഹവും കരുണയും നിറയ്ക്കാൻ അവന് കഴിയും. 
പ്രതീക്ഷയോടെ പ്രാർത്ഥിക്കുക.مقلب القلوبIG|ന്യൂമി  - Made using Quotes Creator App, Post Maker App
0 likes 0 comments
Ⓩ︎ⓐ︎ⓘ︎ⓝ︎
Quote by Ⓩ︎ⓐ︎ⓘ︎ⓝ︎ - 


കൃത്യമായി ദുആ ചെയ്യുന്നുണ്ട്. സ്വീകരിക്കാതിരിക്കാനുള്ള തടസ്സങ്ങളൊന്നും കാണുന്നില്ല. എന്നിട്ടും ആവശ്യം നിറവേറുന്നില്ലെങ്കിൽ അത് പരീക്ഷയാണ്. പടച്ചോനിലുള്ള പ്രതീക്ഷ എത്രയുണ്ട് എന്നറിയാനുള്ള പരീക്ഷ. കിട്ടാതാവുമ്പോ നിരാശ പടരുന്നുണ്ടോ എന്ന് നോക്കാനുള്ള പരീക്ഷണം. തോറ്റുപോവരുത്. ക്ഷമയാണ് അതിനുള്ള വിജയമന്ത്രം. ചോദിക്കാതെ വാരിക്കോരി തരുന്ന റബ്ബ് നിരന്തരം ചോദിക്കുന്നത് തരാതിരിക്കില്ല. അവൻ എല്ലാറ്റിനും കഴിവുള്ളവനും എല്ലാവരേക്കാളും കനിവുള്ളവനുമാണ്. സ്വന്തത്തോട് ആവർത്തിച്ചാവർത്തിച്ച് പറയേണ്ട വാക്കാണിത്


إن الله مع الصابرينIG|ന്യൂമി  - Made using Quotes Creator App, Post Maker App
0 likes 0 comments
Ⓩ︎ⓐ︎ⓘ︎ⓝ︎
Quote by Ⓩ︎ⓐ︎ⓘ︎ⓝ︎ - 

എന്ത് പ്രശ്നമാണ് നിങ്ങളെ അലട്ടുന്നത്. ആരാണ് നിങ്ങളെ അലോസരപ്പെടുത്തുന്നത്. ആരുടെ തീരുമാനമാണ് നിങ്ങളെ നിരാശപ്പെടുത്തുന്നത്. ആരാണെങ്കിലും എന്തുതന്നെയാണെങ്കിലും അതെല്ലാം അള്ളാഹുവിന്റെ നിയന്ത്രണത്തിലാണ്. അവൻ വിചാരിച്ചാൽ അതെല്ലാം നിഷ്പ്രയാസം പരിഹരിക്കപ്പെടും. അവനെല്ലാറ്റിനേക്കാളും വലിയവനാണ്. അവന്റെ കഴിവിൽ അവിശ്വസിക്കാതിരിക്കുക. നിരാശപ്പെടാതിരിക്കുക. ആരെന്തു തീരുമാനിച്ചുറപ്പിച്ചാലും അന്തിമ തീരുമാനം അള്ളാഹുവിന്റെതാണെന്ന് ഉറച്ച് വിശ്വസിക്കുക. അവന്റെ കനിവിനെ പ്രതീക്ഷിക്കുക. ചോദിക്കാതെ തന്നെ സകലതും തന്നവൻ ചോദിച്ചത് തരാതിരിക്കുമോ. ക്ഷമയോടെ കാത്തിരിക്കണമെന്ന് മാത്രം. إن الله مع الصابرين


الله أكبرIG|ന്യൂമി  - Made using Quotes Creator App, Post Maker App
0 likes 0 comments
Ⓩ︎ⓐ︎ⓘ︎ⓝ︎
Quote by Ⓩ︎ⓐ︎ⓘ︎ⓝ︎ - ജീവിതം പഠിച്ചു 
കഴിഞ്ഞവർക്ക് 
ലോകം കൊടുക്കുന്ന 
സ്ഥാനപ്പേരാണ് മയ്യിത്ത് IG|ന്യൂമി  - Made using Quotes Creator App, Post Maker App
0 likes 0 comments
Ⓩ︎ⓐ︎ⓘ︎ⓝ︎
Quote by Ⓩ︎ⓐ︎ⓘ︎ⓝ︎ - മറക്കാനോ 
മറച്ചു പിടിക്കാനോ 
പഠിച്ചിട്ടില്ലെങ്കിൽ 
നിങ്ങളുടെ ജീവിതം 
തോൽവിയായിരിക്കും IG|ന്യൂമി  - Made using Quotes Creator App, Post Maker App
0 likes 0 comments
Ⓩ︎ⓐ︎ⓘ︎ⓝ︎
Quote by Ⓩ︎ⓐ︎ⓘ︎ⓝ︎ - ഒന്നുമവസാനിച്ചിട്ടില്ല.
വരണ്ടുണങ്ങിയ മണ്ണിൽ 
ഒറ്റ മഴ കൊണ്ട് 
അനേകം സസ്യങ്ങൾ 
പൊട്ടി മുളപ്പിക്കുന്നവനാണ് 
നമ്മുടെ റബ്ബ്.
പ്രതീക്ഷയാണ് പ്രധാനം.
പ്രാർത്ഥനയും.


IG|ന്യൂമി  - Made using Quotes Creator App, Post Maker App
0 likes 0 comments

Explore more quotes

Ⓩ︎ⓐ︎ⓘ︎ⓝ︎
Quote by Ⓩ︎ⓐ︎ⓘ︎ⓝ︎ - സങ്കടങ്ങളിൽ മനുഷ്യൻ 
സമുദ്രമാവണം.
അകത്ത് പ്രക്ഷുബ്ധമായാലും 
കാണാൻ വരുന്നവരെ
ശാന്തമായ പുഞ്ചിരി കൊണ്ട്
സൽകരിക്കണം.!


IG|ന്യൂമി  - Made using Quotes Creator App, Post Maker App
0 likes 0 comments
Ⓩ︎ⓐ︎ⓘ︎ⓝ︎
Quote by Ⓩ︎ⓐ︎ⓘ︎ⓝ︎ - കൗമാരവികാരത്തെ 
കയറൂരി വിടാതെ
വിവേകത്തിനൊപ്പം
പിടിച്ചു നിർത്തി എന്നതാണ് 
ധാർമിക പ്രസ്ഥാനത്തിന്റെ 
ഏറ്റവും വലിയ വിപ്ലവം!


#SSF 52th Foundation DayIG|ന്യൂമി  - Made using Quotes Creator App, Post Maker App
0 likes 0 comments
Ⓩ︎ⓐ︎ⓘ︎ⓝ︎
Quote by Ⓩ︎ⓐ︎ⓘ︎ⓝ︎ - അടിമകളാവരുത് നാം,
മതേതരത്വ മൂല്യങ്ങൾ തകർത്ത് 
സമാധാനാന്തരീക്ഷം നശിപ്പിക്കുന്ന 
ഫാസിസ്റ്റ് തെമ്മാടികളെയും,
സംസ്കാരം നശിപ്പിക്കുന്ന,
സ്വാതന്ത്ര്യമെന്ന പേരിൽ 
ആഭാസികൾക്ക് ധൈര്യമേകുന്ന,
കലാലയ കൗമാരത്തിന്റെ 
വികാരം വിറ്റ് വോട്ടാക്കുന്ന 
തോന്നിവാസ മനോഭാവക്കാരെയും 
നാം തിരിച്ചറിയേണ്ടതുണ്ട്.
നമ്മുടെ ചൂണ്ടുവിരലുകൾ 
അവർക്കെതിരെ ചൂണ്ടുന്നതാവട്ടെ.പ്രബുദ്ധരാവുക നാം!IG|ന്യൂമി  - Made using Quotes Creator App, Post Maker App
0 likes 0 comments
Ⓩ︎ⓐ︎ⓘ︎ⓝ︎
Quote by Ⓩ︎ⓐ︎ⓘ︎ⓝ︎ - സങ്കടത്തിൽ ആശ്വാസമേകും.
തളരുമ്പോൾ ചേർന്നിരിക്കും.
ഒറ്റക്കുള്ളപ്പോ കൂട്ടിരിക്കും.
ലക്ഷ്യം തെറ്റിപ്പറക്കുമ്പോൾ 
നേരായ വഴി കാട്ടിത്തരും.

സ്നേഹിക്കുന്നെങ്കിൽ അത് 
പുസ്തകങ്ങളെയാവണം.IG|ന്യൂമി #ഏപ്രിൽ 23
#ലോക പുസ്തക ദിനം  - Made using Quotes Creator App, Post Maker App
0 likes 0 comments
Ⓩ︎ⓐ︎ⓘ︎ⓝ︎
Quote by Ⓩ︎ⓐ︎ⓘ︎ⓝ︎ - സ്നേഹം, കൊടുക്കേണ്ടവർക്ക് കൊടുക്കുക. അർഹതയുള്ളവരിൽ നിന്ന് മാത്രം സ്വീകരിക്കുക. സമാധാന ജീവിതത്തിന് അതാണ് ഉത്തമം.IG|ന്യൂമി  - Made using Quotes Creator App, Post Maker App
0 likes 0 comments
Ⓩ︎ⓐ︎ⓘ︎ⓝ︎
Quote by Ⓩ︎ⓐ︎ⓘ︎ⓝ︎ - കടലിനു പിരിയാനറിയില്ല.
കരയ്ക്ക് പിണങ്ങാനും.
ഫലമോ ബന്ധത്തിന്റെ
ഈടുനിൽപ്പും.!

IG|ന്യൂമി  - Made using Quotes Creator App, Post Maker App
0 likes 0 comments
Ⓩ︎ⓐ︎ⓘ︎ⓝ︎
Quote by Ⓩ︎ⓐ︎ⓘ︎ⓝ︎ - സങ്കടങ്ങൾ മനസ്സിന്റെ 
വേനൽ കാലമാണ്.
ഇന്ന് വരണ്ടുകീറുന്നത് 
നാളെ ഉറവ പൊട്ടാനുള്ള 
ചാലുകളാണ്.
കാത്തിരിപ്പിലാവുക.!

IG|ന്യൂമി  - Made using Quotes Creator App, Post Maker App
0 likes 0 comments
Ⓩ︎ⓐ︎ⓘ︎ⓝ︎
Quote by Ⓩ︎ⓐ︎ⓘ︎ⓝ︎ - The Real Kerala Story IG|ന്യൂമി  - Made using Quotes Creator App, Post Maker App
0 likes 0 comments
Ⓩ︎ⓐ︎ⓘ︎ⓝ︎
Quote by Ⓩ︎ⓐ︎ⓘ︎ⓝ︎ - The Real Kerala Story  - Made using Quotes Creator App, Post Maker App
0 likes 0 comments
Ⓩ︎ⓐ︎ⓘ︎ⓝ︎
Quote by Ⓩ︎ⓐ︎ⓘ︎ⓝ︎ - ഏവർക്കും എന്റെയും കുടുംബത്തിന്റെയും  ചെറിയപെരുന്നാൾ ആശംസകൾ عيد مباركتقبل الله منا و منكم

IG|ന്യൂമി - Made using Quotes Creator App, Post Maker App
0 likes 0 comments

Explore more quotes

Ⓩ︎ⓐ︎ⓘ︎ⓝ︎
Quote by Ⓩ︎ⓐ︎ⓘ︎ⓝ︎ - കഴിഞ്ഞത്
ഇരുപത്തിയേഴാം രാവാണ്.
റമളാനല്ല. പൂക്കാലമിനിയും അവസാനിച്ചിട്ടില്ല.




ഓർക്കുക.,
അവസരമിനിയുമുണ്ട്.!
IG|ന്യൂമി  - Made using Quotes Creator App, Post Maker App
0 likes 0 comments
Ⓩ︎ⓐ︎ⓘ︎ⓝ︎
Quote by Ⓩ︎ⓐ︎ⓘ︎ⓝ︎ - അനീതി ഭരിച്ചു.
നീതി മരിച്ചു.!IG|ന്യൂമി  - Made using Quotes Creator App, Post Maker App
0 likes 0 comments
Ⓩ︎ⓐ︎ⓘ︎ⓝ︎
Quote by Ⓩ︎ⓐ︎ⓘ︎ⓝ︎ - ക്ഷമയുടെ
നെല്ലിപ്പലകയുടെ 
പേരാണ്


ബദ്റ് IG|ന്യൂമി  - Made using Quotes Creator App, Post Maker App
0 likes 0 comments
Ⓩ︎ⓐ︎ⓘ︎ⓝ︎
Quote by Ⓩ︎ⓐ︎ⓘ︎ⓝ︎ - മൂഡെത്ര മാറിയാലും 
മിണ്ടാട്ടം മുട്ടിയാലും 
ചേർത്തുപിടിക്കുന്നതിന്റെ 
പേരാണത്രേ സ്നേഹം.!

IG|ന്യൂമി  - Made using Quotes Creator App, Post Maker App
0 likes 0 comments
Ⓩ︎ⓐ︎ⓘ︎ⓝ︎
Quote by Ⓩ︎ⓐ︎ⓘ︎ⓝ︎ - ബീവി ഖദീജ (റ)ചേർത്തു പിടിക്കലിന്റെ,
സാന്ത്വനം ചൊരിയലിന്റെ,
ആശ്വാസമേകലിന്റെ
ഇതിലും നല്ലൊരു മാതൃക
വേറെയില്ലതന്നെ.!IG|ന്യൂമി  - Made using Quotes Creator App, Post Maker App
0 likes 0 comments
Ⓩ︎ⓐ︎ⓘ︎ⓝ︎
Quote by Ⓩ︎ⓐ︎ⓘ︎ⓝ︎ - പടച്ചോനെ
മനസ്സിലാക്കിയാൽ
തീരാവുന്ന പ്രശ്നങ്ങളേ
പടപ്പുകൾക്കൊള്ളൂ.!

#ജുമുഅ മുബാറക് IG|ന്യൂമി - Made using Quotes Creator App, Post Maker App
0 likes 0 comments
Ⓩ︎ⓐ︎ⓘ︎ⓝ︎
Quote by Ⓩ︎ⓐ︎ⓘ︎ⓝ︎ - വേവായെന്ന്
കുക്കിവിളിച്ചറിയിക്കുന്ന
കുക്കറാണത്രേ 
ആദ്യത്തെ റോബോട്ട് IG|ന്യൂമി  - Made using Quotes Creator App, Post Maker App
0 likes 0 comments
Ⓩ︎ⓐ︎ⓘ︎ⓝ︎
Quote by Ⓩ︎ⓐ︎ⓘ︎ⓝ︎ - കരുത്തുകാട്ടി
ആരെയും വിറപ്പിക്കാൻ
കഴിയുന്നില്ലെങ്കിലും
കുരുത്തക്കേട് കൊണ്ട്
പലരെയും വെറുപ്പിക്കാൻ
സാധിക്കുന്നുണ്ട്.
ഞാനെന്റെ കഴിവിൽ
ഹാപ്പിയാണ് IG|ന്യൂമി - Made using Quotes Creator App, Post Maker App
0 likes 0 comments
Ⓩ︎ⓐ︎ⓘ︎ⓝ︎
Quote by Ⓩ︎ⓐ︎ⓘ︎ⓝ︎ - ഒന്നിൽ നിന്ന്
ഒന്നിലേക്കെത്തുക
എന്നതാവണം
ജീവിതലക്ഷ്യം.
ആദ്യത്തെ ഒന്ന്
പൂജ്യത്തിന്റെ മുകളിൽ.
രണ്ടാമത്തേത്
എല്ലാറ്റിനും മുകളിലും.!


IG|ന്യൂമി  - Made using Quotes Creator App, Post Maker App
0 likes 0 comments
Ⓩ︎ⓐ︎ⓘ︎ⓝ︎
Quote by Ⓩ︎ⓐ︎ⓘ︎ⓝ︎ - 
ഒരിക്കൽ വളർത്തിയവർക്ക്
മാത്രമേ നിങ്ങളെ
തളർത്താനും കഴിയൂ..

ഉള്ളത്:-ഉണ്ടാവേണ്ടത് :-തളർത്തുകയാണെന്ന്
തോന്നുമ്പോൾ,
അതാരാണെങ്കിലും 
മാറ്റി നിർത്തണം.
ഈ കാര്യത്തിൽ
മനസ്സും ശത്രുവാണ്.IG|ന്യൂമി  - Made using Quotes Creator App, Post Maker App
1 likes 0 comments

Explore more quotes

Ⓩ︎ⓐ︎ⓘ︎ⓝ︎
Quote by Ⓩ︎ⓐ︎ⓘ︎ⓝ︎ - പോത്തിനോട് മാത്രമല്ല, പശുക്കളോടും വേദമോതിയിട്ട് കാര്യമില്ല.IG|ന്യൂമി  - Made using Quotes Creator App, Post Maker App
0 likes 0 comments
Ⓩ︎ⓐ︎ⓘ︎ⓝ︎
Quote by Ⓩ︎ⓐ︎ⓘ︎ⓝ︎ - മലയാളത്തിൽ എഴുതപ്പെട്ട എല്ലാ കഥകളും കവിതകളും ഇതിലുണ്ട്. അനുയോജ്യമായത് ചേർത്തു വെക്കണമെന്നേ ഒള്ളൂ.#ലോക മാതൃഭാഷാ ദിനം IG|ന്യൂമി  - Made using Quotes Creator App, Post Maker App
0 likes 0 comments
Ⓩ︎ⓐ︎ⓘ︎ⓝ︎
Quote by Ⓩ︎ⓐ︎ⓘ︎ⓝ︎ - വേണ്ടതെല്ലാം തരുന്ന
വേരുകൾക്കെന്നും
മണ്ണിനടിയിലാണത്രെ സ്ഥാനം.



വേര് പണിമുടക്കിയാൽ
പേരും പെരുമയുമുള്ള
മരവും മണ്ണോട് ചേരും.
ന്യൂമി  - Made using Quotes Creator App, Post Maker App
0 likes 0 comments
Ⓩ︎ⓐ︎ⓘ︎ⓝ︎
Quote by Ⓩ︎ⓐ︎ⓘ︎ⓝ︎ - 


രാത്രിയുടെയിരുട്ടിൽ
വടിവാൾ ഉയർന്നുതാഴ്ന്നു.
കറുത്ത റോട്ടിൽ നിറയെ
രക്തം പരവധാനി വിരിച്ചു.
പിറ്റേന്നത്തെ പ്രഭാതം,
കയ്യിലിറുകിയ 
കരിങ്കൊടിയിൽ പോലും
തലേന്നത്തെയതേ മണമുള്ള
ചോരത്തുള്ളി!


ചോരപ്പാട് ___________________ന്യൂമി  - Made using Quotes Creator App, Post Maker App
3 likes 0 comments
Ⓩ︎ⓐ︎ⓘ︎ⓝ︎
Quote by Ⓩ︎ⓐ︎ⓘ︎ⓝ︎ - ചേർന്നിരിക്കാൻ
അയാളുണ്ടെങ്കിൽ
ഏത് സ്പ്ലണ്ടറും
ബുള്ളറ്റാണ്


𝙸𝙶|ന്യൂമി  - Made using Quotes Creator App, Post Maker App
0 likes 0 comments
Ⓩ︎ⓐ︎ⓘ︎ⓝ︎
Quote by Ⓩ︎ⓐ︎ⓘ︎ⓝ︎ - പടച്ചോൻ ഒന്നും വെറുതെ പറയാറില്ല. എല്ലാം മനുഷ്യർക്ക് വേണ്ടിയാണ്. എല്ലാറ്റിന്റെയും യുക്തി നമുക്ക് തിരിയണമെന്നില്ല. അതിനർത്ഥം അതിന് യുക്തി ഇല്ല എന്നല്ല. ചിലമനുഷ്യർ എല്ലാം ആദ്യമേ മനസ്സിലാക്കും. ചിലര് അനുഭവിച്ചതിന് ശേഷവും. അപൂർവം ചിലർ അനുഭവിച്ചാലും മനസ്സിലാവാത്ത പോലെ അഭിനയിക്കും. മറ്റുള്ളവരെയും കൂടി അനുഭവിപ്പിക്കാൻ...!ജുമുഅ മുബാറക് ന്യൂമി  - Made using Quotes Creator App, Post Maker App
0 likes 0 comments
Ⓩ︎ⓐ︎ⓘ︎ⓝ︎
Quote by Ⓩ︎ⓐ︎ⓘ︎ⓝ︎ - എന്തും വിളിച്ചു പറയുമ്പോൾ ഒന്ന് ഓർക്കുക, കേട്ടു നിൽക്കുന്നത് കളിപ്പാവ അല്ല... മനുഷ്യൻ തന്നെയാണ് 

Ameena Ali - Made using Quotes Creator App, Post Maker App
1 likes 0 comments
Ⓩ︎ⓐ︎ⓘ︎ⓝ︎
Quote by Ⓩ︎ⓐ︎ⓘ︎ⓝ︎ - ഇന്നത്തെ
പ്രണയ നൂലുകൾ
നാളേക്കുള്ള
വിരഹം തുന്നുകയാണ് 
IG|ന്യൂമി  - Made using Quotes Creator App, Post Maker App
0 likes 2 comments
Ⓩ︎ⓐ︎ⓘ︎ⓝ︎
Quote by Ⓩ︎ⓐ︎ⓘ︎ⓝ︎ - ഫെബ്രുവരിയിലെ 
പതിനാറിന്റന്ന് 
ഞാനൊരു പതിനാലിലെ
പൗർണമിയെ കണ്ടു

എയ്ത ചോദ്യങ്ങളെ
തിരിച്ചെയ്തവളോട്
ഊരും പേരുമായങ്ങനെ
സമയം നീണ്ടു

മുൻപാരോ കയറിയിറങ്ങിയ
ഹൃദയവരാന്തയും കടന്ന്
പൂട്ടിക്കിടന്നെന്റെ
മനം കയ്യേറിയ-
യവളെ കണ്ടു ഞാൻ
നിർവൃതി പൂണ്ടു

അന്നേവരെയാർക്കും 
കാണാൻ കിട്ടാത്തൊരു 
സ്ഥാനത്തേക്കവളുടെ
കണ്ണല്ല, കാലെത്തിയത് 
ഞാനുമുൾകൊണ്ടു



പൗർണമി 𝙷
𝙰
𝙿
𝙿
𝚈
𝙱
𝙸
𝚁
𝚃
𝙷
𝙳
𝙰
𝚈 - Made using Quotes Creator App, Post Maker App
0 likes 0 comments
Ⓩ︎ⓐ︎ⓘ︎ⓝ︎
Quote by Ⓩ︎ⓐ︎ⓘ︎ⓝ︎ - ഫെബ്രുവരിയിലെ 
പതിനാറിന്റന്ന് 
ഞാനൊരു പതിനാലിലെ
പൗർണമിയെ കണ്ടു

എയ്ത ചോദ്യങ്ങളെ
തിരിച്ചെയ്തവളോട്
ഊരും പേരുമായങ്ങനെ
സമയം നീണ്ടു

മുൻപാരോ കയറിയിറങ്ങിയ
ഹൃദയവരാന്തയും കടന്ന്
പൂട്ടിക്കിടന്നെന്റെ
മനം കയ്യേറിയ-
യവളെ കണ്ടു ഞാൻ
നിർവൃതി പൂണ്ടു

അന്നേവരെയാർക്കും 
കാണാൻ കിട്ടാത്തൊരു 
സ്ഥാനത്തേക്കവളുടെ
കണ്ണല്ല, കാലെത്തിയത് 
ഞാനുമുൾകൊണ്ടു



പൗർണമി  - Made using Quotes Creator App, Post Maker App
0 likes 0 comments

Explore more quotes