Akhila profile
Akhila
17 17 4
Posts Followers Following
Wanna a be a good writer Born to be Awesome😉
Chinnu
Quote by Chinnu - ചില ആളുകളെ പരിചയപ്പെടുമ്പോൾ നമ്മൾ ആലോചിക്കാറില്ലേ ഇവരെ നേരത്തെ പരിചയപ്പെടേണ്ടതായിരുന്നു എന്നു.
ഒരു പുഞ്ചിരിയായോ, താങ്ങായോ, തണലായോ 
എന്തിന് ചിലപ്പോൾ അവരുടെ ആ സാന്നിധ്യം മതിയാകും നമ്മുടെ ജീവിതത്തിൽ ഒരു നല്ല മാറ്റത്തിന്റെ കാറ്റ് വീശാൻ...
കണ്ടുമുട്ടാൻ എന്തുകൊണ്ട് ഇത്ര വൈകി പോയി എന്ന് തോന്നിപ്പിക്കും വിധം അവർ നമ്മളെ സ്വാധീനിക്കും... ചിലപ്പോൾ അവർ നമ്മുടെ ജീവിതത്തിൽ ഉടനീളം കാണുമായിരിക്കും,  ചിലപ്പോൾ കാലത്തിന്റെ യാത്രയിൽ അവർ പിരിഞ്ഞു പോകുമായിരിക്കും... ചുരുക്കിപ്പറഞ്ഞാൽ വൈകി വന്ന വസന്തം പോലെ ചിലർ... - Made using Quotes Creator App, Post Maker App
2 likes 0 comments
Chinnu
Quote by Chinnu - ചില കാര്യങ്ങൾ പറഞ്ഞ ആളുകൾ മറന്നാലും കേട്ട ആളുകൾ മറക്കണമെന്നില്ല. ചിലപ്പോൾ അവർ പറയുന്നത് ആ സാഹചര്യത്തിന് അനുസരിച്ചാവും പക്ഷെ കേൾക്കുന്നവർ അതും പ്രതീക്ഷിച്ചു അവരെയും കാത്തിരിക്കും; ഒരു വിഡ്ഢിയെ പോലെ... കാലം കടന്നു പോകുമ്പോൾ അവർ മനസിലാക്കും അതെല്ലാം പാഴ്‌വാക്ക് ആയിരുന്നു എന്ന്... അപ്പോൾ പതിയെ അവരും മാറാൻ തുടങ്ങും; ഒഴുക്കിനൊത്തു നീന്താൻ തുടങ്ങും... - Made using Quotes Creator App, Post Maker App
2 likes 0 comments
Chinnu
Quote by Chinnu - ചില കാര്യങ്ങൾ അങ്ങിനെയാണ്... നമ്മുടെ priority  ക്കു അനുസരിച്ചു ആകും നമ്മൾ തീരുമാനങ്ങൾ എടുക്കുന്നത്... നമ്മൾ എവിടേലും പോകുന്നത്, നമ്മൾ എന്തേലും ചെയ്യുന്നത്, എന്തിനേറെ ഒരാളോട് നമ്മൾ സംസാരിക്കുന്നത് വരെ... ഒരുമിക്ക കാര്യങ്ങളും അങ്ങിനെ തന്നെ ആകും... നമ്മൾ സ്നേഹിക്കുന്നത് തന്നെ പല രീതിയിൽ അല്ലെ?  ഒരാൾക്ക് കൊടുക്കണ സ്നേഹം ആയിരിക്കില്ലല്ലോ മറ്റൊരാൾക്ക്‌ കൊടുക്കണേ... എല്ലാവരേം ഒരു പോലെ സ്നേഹിക്കാൻ കഴിയില്ലല്ലൊ...!!!  - Made using Quotes Creator App, Post Maker App
1 likes 0 comments
Chinnu
Quote by Chinnu - ചില കാര്യങ്ങൾ അങ്ങിനെയാണ്... നമ്മുടെ priority  ക്കു അനുസരിച്ചു ആകും നമ്മൾ തീരുമാനങ്ങൾ എടുക്കുന്നത്... നമ്മൾ എവിടേലും പോകുന്നത്, നമ്മൾ എന്തേലും ചെയ്യുന്നത്, എന്തിനേറെ ഒരാളോട് നമ്മൾ സംസാരിക്കുന്നത് വരെ... ഒരുമിക്ക കാര്യങ്ങളും അങ്ങിനെ തന്നെ ആകും... നമ്മൾ സ്നേഹിക്കുന്നത് തന്നെ പല രീതിയിൽ അല്ലെ?  ഒരാൾക്ക് കൊടുക്കണ സ്നേഹം ആയിരിക്കില്ലല്ലോ മറ്റൊരാൾക്ക്‌ കൊടുക്കണേ... എല്ലാവരേം ഒരു പോലെ സ്നേഹിക്കാൻ കഴിയില്ലല്ലൊ...!!!  - Made using Quotes Creator App, Post Maker App
1 likes 0 comments
Chinnu
Quote by Chinnu - സമുദ്രത്തിന്റെ അഗാധമാം ആഴങ്ങളിൽ
ആകാശത്തിന്റെ അനന്തമാം നീലിമയിൽ
എന്നുള്ളിൽ തെളിയുന്നു നീ
ഒരു മനോഹരമാം മഴവില്ല് പോൽ... - Made using Quotes Creator App, Post Maker App
0 likes 0 comments
Chinnu
Quote by Chinnu - നിലാവിന്റെ ഏകാന്തയാമങ്ങളിൽ തനിച്ചിരിക്കുവാൻ എനിക്കിഷ്ടമാണ്. പ്രകൃതിയുടെ സൗന്ദര്യം ഏറ്റവും നന്നായി വരച്ചു ചേർത്തിരിക്കുന്നത് ആ യാമത്തിൽ ആയിരിക്കും... ചിതറിക്കിടക്കുന്ന നക്ഷത്രങ്ങൾക്കിടയിൽ
 പുഞ്ചിരിച്ചു നിൽക്കുന്ന ചന്ദ്രൻ... മെല്ലെ ഒഴുകി നടക്കുന്ന മേഘങ്ങൾ... എന്തു ഭംഗിയാണ് അങ്ങനെയുള്ള ആകാശം കാണുവാൻ... അന്തരീക്ഷത്തിലെ ചൂട് കുറഞ്ഞു ഒരു തണുത്ത കാറ്റ് വീശുന്നുണ്ടാകും; ഒരു കുളിർമ്മയുള്ള കാറ്റ്... മനുഷ്യരും, മൃഗങ്ങളും, ചെടികളും, എല്ലാ ജീവജാലങ്ങളും ഉറങ്ങുമ്പോൾ വളരെ മനോഹരമായി ഒരുങ്ങി നിൽക്കുന്ന ആകാശം... ആ അതിവിശാലതയെ നോക്കി നിൽക്കാറുണ്ട് ഞാൻ ഇന്നും ; ഒരു കൊച്ചുകുട്ടിയെപ്പോലെ... പ്രണയിച്ചു പോകാറുണ്ട് ഞാൻ ഇന്നും; ആ മനോഹാരിതയെ... - Made using Quotes Creator App, Post Maker App
3 likes 0 comments
Akhila
Quote by Akhila - എപ്പോഴാണ് ഒരു ബന്ധം കൂടുതൽ സുന്ദരമാകുന്നത് എന്ന് അറിയുമോ? അത് പ്രണയമായാലും സൗഹൃദം ആയാലും ഏതു തരത്തിൽ ഉള്ള ബന്ധങ്ങളോ ആവട്ടെ... മനസ്സിൽ ഒന്നും വെക്കാതെ തുറന്ന് സംസാരിക്കുമ്പോൾ... ചിലപ്പോൾ നമ്മൾ ഒരു കാര്യം തുറന്നു പറയുമ്പോൾ അല്ലെങ്കിൽ ചോദിക്കുമ്പോൾ അപ്പുറത്തെ ആളുടെ മാനസികാവസ്ഥ പോലെയിരിക്കും നമുക്ക് കിട്ടുന്ന ഉത്തരം. ചിലപ്പോൾ അയാൾ ഉത്തരം തന്നേക്കാം, ചിലപ്പോൾ ഒരു മൗനം അവശേഷിപ്പിച്ച് കടന്നു പോയേക്കാം, ചിലപ്പോൾ എന്നെന്നേക്കുമായി ആ ബന്ധം നഷ്ടമായേക്കാം... എങ്കിലും നമുക്ക് സമാധാനിക്കാം ഞാനൊന്നും മനസ്സിൽ കൊണ്ടുനടന്നില്ലല്ലോ എന്ന്. നമ്മൾ ഒരാൾക്ക് കൊടുക്കുന്ന വില അതുപോലെ അവിടുന്നും ഉണ്ടെങ്കിൽ നമുക്ക് ഉത്തരം കിട്ടും... ചിലപ്പോൾ സമയമെടുക്കും ആയിരിക്കും. പക്ഷെ,  അങ്ങനെ ഉത്തരം കിട്ടിയാൽ... നിങ്ങളുടെ ബന്ധം അത്രക്കും ദൃഡമായിരിക്കും... അവർക്ക് നിങ്ങളെ നഷ്ടപ്പെടുത്താൻ ആഗ്രഹം ഇല്ലാത്തതുകൊണ്ട് ആവും... അവർ നിങ്ങളെ സ്നേഹിക്കുന്നതു കൊണ്ടാവും... - Made using Quotes Creator App, Post Maker App
6 likes 0 comments
Akhila
Quote by Akhila - ചില ആളുകൾ ഇല്ലേ... 
നമ്മൾ ഒന്നു മനസ്സിൽ ഓർക്കുന്ന നേരം ഒരു message ആയോ ഒരു call ആയോ നമ്മുടെ അടുത്തേക്ക് ഓടി എത്തുന്നവർ... നമ്മുടെ കണ്ണൊന്നു നിറഞ്ഞാൽ, മനസ്സൊന്നു പിടഞ്ഞാൽ ഓടിയെത്തുന്ന ചിലർ... ഒരു മെസ്സേജിലൂടെ വരെ നമ്മുടെ മനസ് മനസ്സിലാക്കുന്നവർ... ശരിക്കും അത് ഹൃദയത്തോട് അത്രയും ചേർന്ന് നിൽക്കുന്ന ബന്ധം ആകും...  നമ്മൾക്ക് അത്രയും വിലകൽപ്പിക്കുന്ന ബന്ധം... അങ്ങനെയുള്ള ആളുകളെ കിട്ടിയാൽ ചേർത്ത് അങ്ങ് നിർത്തിയേക്കണം, വിട്ടുകളയാതെ... ഈ തിരക്ക് പിടിച്ച ജീവിതത്തിൽ നിങ്ങളെ miss ചെയ്യിക്കാതെ, എടോ താൻ ok അല്ലെ? എന്ന് ചോദിക്കുന്ന ചിലരുണ്ട്, എപ്പോഴും കൂടെയുണ്ട് എന്ന് നമുക്ക് തോന്നുന്ന ചിലർ... ചില special one's... അത്രയും അമൂല്യമായ ബന്ധങ്ങൾ... - Made using Quotes Creator App, Post Maker App
4 likes 0 comments
Akhila Arjun
Quote by Akhila Arjun - എഴുതിയത് മുഴുവൻ നിന്നെ കുറിച്ച് ആയിരുന്നു. നിന്റെ ഓർമകൾ ആയിരുന്നു അതിൽ നിറഞ്ഞു നിന്നിരുന്നത്. എത്രയെത്ര സംഭവങ്ങളാണ് ഞാൻ എന്റെ ഓർമ്മച്ചെപ്പിൽ നിനക്കായ് സൂക്ഷിച്ചു വച്ചത്. നിനക്ക് എന്നും എന്നെ കേട്ടിരിക്കുവാനേ അറിയുന്നുണ്ടായിരുന്നുള്ളു. എന്നോടുള്ള നിന്റെ സ്നേഹത്തെ ഉള്ളിന്റെ ഉള്ളിൽ എവിടെയോ നീ ഒളിപ്പിച്ചു വെച്ചു. ഒരിക്കൽപോലും നീ അത് എൻ മുന്നിൽ തുറന്നുകാട്ടിയില്ല. ഞാൻ നിന്നെ കുറിച്ച് വേണ്ടുവോളം സംസാരിക്കുന്നു... നിന്റെ ചിന്തകളാൽ എന്റെ ലോകം ആഹ്ലാദിക്കുന്നു. പക്ഷേ നിന്റെ മൗനം കാണുമ്പോൾ ഞാൻ ചിന്തിച്ചു പോകുന്നു...
നീ എന്നെ  സ്നേഹിച്ചിരുന്നുവോ എന്ന്... - Made using Quotes Creator App, Post Maker App
11 likes 0 comments
Akhila Arjun
Quote by Akhila Arjun - നമുക്ക് ചുറ്റുമുള്ളവരെ ഒന്ന് ശ്രദ്ധിച്ചാൽ നമുക്ക് കാണാനാകുന്ന ചില കാര്യങ്ങൾ ഉണ്ട്. ചിലരോട് നമ്മൾ സംസാരിക്കുമ്പോൾ അവരുടെ മനസ്സ് തുറന്നു നമ്മളെ കേട്ടിരിക്കും,  ചിലരാണെങ്കിൽ ചുമ്മാ ചെവികൊണ്ട് കേട്ട് അങ്ങ് വിടും. നമ്മളെ മനസ്സുകൊണ്ട് കേട്ടിരിക്കുന്നതായി വളരെ ചുരുക്കം ചില ആളുകളെ കാണു... അവർ എത്ര തിരക്കായാലും സമയം കണ്ടെത്തി നമ്മളോട് മിണ്ടാൻ ഓടി വരും... നമ്മളെ ചെവികൊണ്ട് കേട്ടിരിക്കുന്നവർ അവർക്ക്  എത്ര സമയം കിട്ടിയാലും ചിലപ്പോൾ നമ്മുടെ നിർബന്ധത്തിന് വഴങ്ങി മാത്രമായിരിക്കും നമ്മുടെ അടുത്തേക്ക് വരിക.
അതൊരു വലിയ വ്യത്യാസം തന്നെയല്ലേ... ശുദ്ധമായ പാലും ചുണ്ണാമ്പ് വെള്ളവും പോലുള്ള ഒരു വലിയ വ്യത്യാസം... - Made using Quotes Creator App, Post Maker App
3 likes 0 comments

Explore more quotes

Akhila Arjun
Quote by Akhila Arjun - നീ...
എന്നിൽ വിരിയുന്ന മനോഹരമായ ഒരു കവിതയാണ്.ലോകം കേൾക്കാതെ ഞാൻ എൻ മനസ്സിൻ കോണിൽ തീർത്ത നിശബ്ദമായ എന്റെ കവിത... അതിന്റെ ഈണവും, താളവും എല്ലാം ഞാൻ രചിച്ചതാണ്. ആ വരികളിൽ നിറയുന്നത് നിന്നോട് എനിക്കുള്ള പ്രണയം ആണ്.
 അതെ... എന്നും എൻ കവിതയിൽ നിറയുന്നത് നീയാണ്...നീ എനിക്ക് നൽകിയ പ്രണയമാണ്... - Made using Quotes Creator App, Post Maker App
2 likes 0 comments
Akhila Arjun
Quote by Akhila Arjun - Double tap to change text. - Made using Quotes Creator App, Post Maker App
3 likes 0 comments
Akhila Arjun
Quote by Akhila Arjun - Double tap to change text. - Made using Quotes Creator App, Post Maker App
3 likes 0 comments
Akhila Arjun
Quote by Akhila Arjun - Double tap to change text. - Made using Quotes Creator App, Post Maker App
3 likes 0 comments
Akhila Arjun
Quote by Akhila Arjun - Double tap to change text. - Made using Quotes Creator App, Post Maker App
3 likes 0 comments
Akhila Arjun
Quote by Akhila Arjun - എന്റെ ഭ്രാന്തുകളും, ചിന്തകളും ആയി  ഒറ്റയ്ക്ക് ഇരിക്കാൻ എനിക്കിഷ്ടമാണ്.
എന്റെ ചിന്തകളെ അലയാൻ വിട്ട് അവയുടെ കൂടെ പറന്നു ആ ചിന്തയെല്ലാം എന്റെ പുസ്തകത്തിന്റെ താളുകളിലേക്ക് പകർത്തുവാൻ എനിക്ക് അതിലേറെ ഇഷ്ടമാണ്. കാടും, മേടും, മലയും, പുഴയും എന്തിനേറെ മഴ വരെ നനയാറുണ്ട് ഞാൻ എന്റെ ചിന്തകളിൽ. ഞാനും എന്റെ ചിന്തകളും മാത്രമായി ഒരിടം... അതാണ് എന്റെ "WONDERLAND" - Made using Quotes Creator App, Post Maker App
3 likes 0 comments
Akhila Arjun
Quote by Akhila Arjun - മനസ്സിന്
പക്വത വന്നതാണോ,  അതോ പ്രായത്തിന്റെ ആണോ എന്നൊന്നും അറിയില്ല. ഇപ്പോൾ ഓരോ കാര്യങ്ങൾ അതിന്റെ രീതിയിൽ ചിന്തിക്കുവാൻ പഠിച്ചിരിക്കുന്നു. പണ്ട് തെറ്റായിരുന്നു എന്ന് തോന്നിയ പല കാര്യങ്ങളിലും ഇപ്പോൾ ശരികൾ കാണുന്നു. ശരിയാണെന്നു തോന്നിയ പല കാര്യങ്ങളും തെറ്റാണെന്ന് തോന്നുന്നു. അതേ... കാലം നമ്മെ പലതും പഠിപ്പിക്കും, പലതും തെളിയിക്കും... അതിൽ കുറെ ശരികൾ ഉണ്ടാവും, കുറെ തെറ്റുകളും. പഴയ കാലത്തിലേക്ക് മടങ്ങി പോയി തെറ്റ് തിരുത്തുവാൻ നമുക്ക് സാധിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ... എന്ന് തോന്നി പോവുകയാണ്. ഇല്ല എന്നറിയാം... എങ്കിലും, വെറുതെ ഒരു തോന്നൽ... - Made using Quotes Creator App, Post Maker App
3 likes 0 comments