Athira Sandeep profile
Athira Sandeep
9 7 8
Posts Followers Following
Athira Sandeep
Quote by Athira Sandeep - പകൽ എന്ന നെട്ടോട്ടത്തിൽ തളർന്ന് ഇരുളെന്ന കറുപ്പിൽ നിദ്രയെ പുൽകാൻ ശ്രമിക്കുമ്പോൾ അന്ധകാരം നിറഞ്ഞ കുറെ നഷ്ടങ്ങളും ഓർമകളും എന്നിലെ നിദ്രയെ തഴുകിയുണർത്തും,ഈ കറുപ്പിന്റെ ശൂന്യതയിൽ ഇരുൾ നിറഞ്ഞൊരീ കാരാഗൃഹത്തിൽ നോവുന്ന ഹൃദയത്തെ തഴുകിയുറക്കാൻ നെയ്തു കൂട്ടുന്നു ഞാൻ ആശ്വാസമെന്ന വെറും പാഴ്ക്കിനാവുകൾ.എന്നിലെ സ്വപ്നങ്ങളും യഥാർഥ്യങ്ങളും തമ്മിൽ ഒരുപാട് അന്തരമുണ്ടെങ്കിലും സ്വപ്നങ്ങളെ ചേർത്ത് പിടിച്ച് നയനങ്ങളെ നിദ്രക്ക് വിട്ടു കൊടുക്കും നാളത്തെ യാഥാർഥ്യത്തിലേക്ക് മിഴി തുറക്കണമെന്ന ബോധ്യത്തോടെ...

✍️ആതിര സന്ദീപ്  - Made using Quotes Creator App, Post Maker App
0 likes 0 comments
Athira Sandeep
Quote by Athira Sandeep - ഈ ഏകാന്തതയിൽ
വാക്കുകൾ ഭുജിച്ചു നിഴലും
നിശബ്ദമായി ഈ ഇരുളിലൊളിച്ചു,
കനവിൽ വന്ന കവിത പോലും
എന്നോട് ചേരാതെ സിരകളിൽ
തളം കെട്ടി നിൽക്കുമ്പോൾ
ശൂന്യമാം ഒരു മനസ്സുമായി
ഞാൻ ഇന്നും തനിയെ....

✍️ആതിര സന്ദീപ്  - Made using Quotes Creator App, Post Maker App
2 likes 1 comments
Athira Sandeep
Quote by Athira Sandeep - അക്ഷരങ്ങളെ ലഹരിയായി കൂടെ കൂട്ടിയവളെ അവളുടെ വരികളാൽ ചേർത്ത് വായിക്കരുത്.ചിലപ്പോൾ പ്രണയം പൂത്തുലഞ്ഞ വാകപോൽ അവ വസന്തം തീർത്തേക്കാം,ചിലപ്പോൾ വിരഹത്തിൽ പൊള്ളി പിടഞ്ഞ് ആ അക്ഷരങ്ങൾ വെന്തുരുകിയേക്കാം,ചിലപ്പോൾ അവ മൂകമാം ഏകാന്ത ലോകത്തിൽ ഇരുൾ പടർത്തിയേക്കാം, ചിലപ്പോളവ ആത്മഹത്യ ചെയ്തേക്കാം.ഓർക്കുക അതിനർത്ഥം അവൾ മരിച്ചു ജനിച്ചു എന്നല്ല..
അക്ഷരങ്ങൾ പല ചിത്രങ്ങളായി എന്നിലേക്കെത്തുമ്പോൾ ആയിരം വർണങ്ങൾ ചേർത്ത് ഞാൻ അവയെ എന്റെ മാത്രമായ് ചേർത്ത് വെക്കും..
✍️ആതിര സന്ദീപ് 🖤 - Made using Quotes Creator App, Post Maker App
1 likes 0 comments
Athira Sandeep
Quote by Athira Sandeep - എകാന്തത മനസ്സിനെ വഴി തെറ്റിക്കാൻ തുടങ്ങിയപ്പോൾ ഞാൻ എന്റെ നിഴലിനെ സ്നേഹിച്ചു തുടങ്ങി.
ഓർമകളുടെ ഭാരം കണ്ണീരായി ഒഴുകുമ്പോൾ ആ ഇരുട്ടറയിൽ എന്നെ തനിച്ചാക്കി സ്വന്തം നിഴൽ പോലും.

നിന്നിലേക്ക് നീളുന്ന എന്റെ വഴികളിൽ
ഇരുട്ട് വീണ് അവ്യക്തമാകുമ്പോൾ
നിന്നെ കാത്തിരുന്ന എന്റെ മനസ്സിനോട് പോലും ഞാൻ കലഹിക്കാറുണ്ട്.

നീ സ്നേഹം പകർന്നപ്പോൾ തിരികെ മൗനം തന്നു ഞാൻ പ്രണയിച്ചു. ഒടുവിൽ ശൂന്യമായ നിന്റെ സാന്നിധ്യം മരണം വരെ നീളുന്ന നീറ്റലാണെന്ന് ഞാൻ അറിഞ്ഞു.

ഇനി നിന്റെ ഓർമകളെ ലഹരി ചേർത്ത് നുകരണം,നീയില്ലായ്മയിൽ എന്നും
ഞാൻ ഏകണെന്ന് പുലമ്പണം,
നിതാന്തമായ മൗനത്തിന്റെ താഴ്വരകളിലേക്ക് വേച്ചു വീണൊടുവിൽ
അവസാന നിദ്രയെ പുൽകണം..

✍️ആതിര സന്ദീപ് 💖 - Made using Quotes Creator App, Post Maker App
1 likes 2 comments
Athira Sandeep
Quote by Athira Sandeep - ഓർമകളുടെ കനലുകൾ എരിഞ്ഞു നീറിയപ്പോൾ തൂലികത്തുമ്പാൽ ഞാൻ എന്റെ അക്ഷരങ്ങൾക്ക് ജീവൻ കൊടുത്തു,അവ ചാപിള്ളകളായി പോകാതെ മിഴിനീരിറ്റിച്ചു നൽകി,ഉള്ളിലെ വേദനകൾ ഒന്നു ചേർന്നു വരികളായി മാറി,എന്നോ ചേർത്തു വച്ച മോഹങ്ങളും സ്വപ്നങ്ങളും കണ്മുന്നിൽ വീണുടഞ്ഞപ്പോളും നെഞ്ചകം തേങ്ങി തീർത്തോരാ വിങ്ങലുകളെ അക്ഷരങ്ങൾക്ക് പകുത്തു കൊടുത്തു,വായന ഹരമാക്കിയവരാരോ അവയെ കവിതയെന്ന് വിളിച്ചു...

✍️ആതിര സന്ദീപ് 🌺 - Made using Quotes Creator App, Post Maker App
3 likes 0 comments
Athira Sandeep
Quote by Athira Sandeep -  - Made using Quotes Creator App, Post Maker App
12 likes 0 comments
Athira Sandeep
Quote by Athira Sandeep - ആഴമളക്കാൻ ആവാത്ത സഗരമാണ് ഓരോ പുസ്തകങ്ങളും,അതിന്റെ ആഴങ്ങളിലേക്ക് എത്താൻ ഈ കാലത്തിന്റെ ദൈർഘ്യം പോരാതെ വരും, ആ ആഴങ്ങളിലേക്കെത്താൻ മനസ്സിനെ പാകപ്പെടുത്തി സഞ്ചാരം തുടങ്ങുക അതിന്റെ ഓരോ വരികളിലൂടെയും, ചിലപ്പോൾ വരികൾക്കിടയിലൂടെ, അല്ലെങ്കിൽ ആ വരികൾക്കും അപ്പുറമായി....

✍️ആതിര സന്ദീപ്  - Made using Quotes Creator App, Post Maker App
4 likes 2 comments
Athira Sandeep
Quote by Athira Sandeep - ചിതറിത്തെറിച്ചൊരാ മുത്തുകൾ
ചേർത്തു വച്ചതീ കലാലയം,
വീണ്ടുമവയെ പൊട്ടിച്ചെറിഞ്ഞതീ കാലവും.
കാലമേ നിനക്ക് മാപ്പില്ല,
പളുങ്കു മുത്തുകളാൽ ഞാൻ തീർത്തൊരീ
ഹാരമണിഞ്ഞതെൻ ഹൃദയത്തിലായിരുന്നു.

കലാലയം ഒരോർമ്മ


ആതിര സന്ദീപ്  - Made using Quotes Creator App, Post Maker App
5 likes 0 comments
Athira Sandeep
Quote by Athira Sandeep - വസന്തം എത്ര ചെടികളിൽ പൂക്കാലം തീർത്താലും നിന്നോളം ഒരു പൂക്കളെയും ഞാൻ പ്രണയിച്ചിട്ടില്ല. നിന്റെ ചുവപ്പിനോളം ഒരു വർണവും എന്നിൽ നിറഞ്ഞിട്ടുമില്ല.

ആതിര സന്ദീപ് ❤️ - Made using Quotes Creator App, Post Maker App
5 likes 1 comments