Faisal Bin Mohamed Mulambel profile
Faisal Bin Mohamed Mulambel
219 6 0
Posts Followers Following
TEACHER, WRITER,
Faisal Bin Mohamed Mulambel
Quote by Faisal Bin Mohamed Mulambel - ⭐DAYS OF UNMUTE⭐
2️⃣2️⃣2️⃣8️⃣
06.02.2025

വലിയ പ്രതീക്ഷകൾ വെക്കുന്ന ദിനങ്ങളുണ്ട്...

ജീവിതത്തിലെ വഴിത്തിരിവ് ആയേക്കാം എന്നു നാം ചിന്തിക്കുന്ന കാര്യങ്ങൾക്കായി നാം ഒരുങ്ങുമ്പോൾ നമുക്ക് മുന്നിൽ വലിയ പ്രതീക്ഷകളും സ്വപ്നങ്ങളും ആയിരിക്കും.  ഉണ്ടാകുക.  ആ ദിവസത്തിൽ സംഭവിക്കാവുന്ന എല്ലാം കാര്യങ്ങളും നമ്മുടെ കണക്ക് കൂട്ടലുകളിൽ  ഉണ്ടായേക്കാം...

ആഗ്രഹിക്കുന്നത് പോലെയും സ്വപ്നം കണ്ടത് പോലെയും കാര്യങ്ങൾ എല്ലാം നടക്കുക എന്നതും ഒരു നിമിത്തമാണ്.. പലതും കൂടിച്ചേർന്ന് വന്നാൽ മാത്രം ഫലമുണ്ടാകുന്ന കാര്യങ്ങൾ..  എന്തും അനുകൂലമാക്കാൻ അനിവാര്യമായ നമ്മുടെ ശ്രമത്തിനൊപ്പം ദൈവാനുഗ്രഹവും, കൂടെയുള്ളവരുടെ പിന്തുണയും ലഭിക്കട്ടെ....

ശുഭദിനം - Made using Quotes Creator App, Post Maker App
0 likes 0 comments
Faisal Bin Mohamed Mulambel
Quote by Faisal Bin Mohamed Mulambel - ⭐DAYS OF UNMUTE⭐
2️⃣2️⃣2️⃣7️⃣
05.02.2025

ബന്ധങ്ങൾ നശിക്കുകയല്ല... നശിപ്പിക്കുകയാണ്...

ഓരോ ബന്ധങ്ങളുടെയും ആരംഭം പലവിധത്തിൽ ആകാം.  കാഴ്ചയിൽ, സംസാരത്തിൽ, ഇടപെടുന്ന മേഖലകളിലെ കഴിവിൽ ചിലരോടെങ്കിലും ചേരാവുന്നവരാണ് എന്ന ചിന്ത ഉള്ളിൽ ഉണ്ടാകൂമ്പോൾ പരസ്പരം അടുക്കുന്നത് പോലെ , വലിയ വഴക്കുകളിൽ ആകുകയും അത് പരിഹരിക്കപ്പെടുന്നതിലൂടെ ഒന്നിച്ചു പോകുന്നവരും പിന്നീട് അകലാൻ പറ്റാത്ത വിധത്തിൽ ആകുന്നവരും ഉണ്ട്...


സാഹചര്യങ്ങൾ ഓരോ ബന്ധങ്ങളിലും നിർണ്ണായകമാണ്.  സാഹചര്യങ്ങളുടെ കെട്ടുമാറാപ്പിൽ വീർപ്പുമുട്ടി പോകുന്നവരും അതേ സാഹചര്യങ്ങൾ അനുകൂലമായി എടുക്കുന്നവരും ഉണ്ട്.. ബന്ധങ്ങളുടെ നിലനിൽപ്പിനെ സ്വാധീനിക്കുന്ന സാഹചര്യങ്ങൾ രൂപപ്പെടുത്താൻ സാധിക്കട്ടെ....

ശുഭദിനം - Made using Quotes Creator App, Post Maker App
0 likes 0 comments
Faisal Bin Mohamed Mulambel
Quote by Faisal Bin Mohamed Mulambel - ⭐DAYS OF UNMUTE⭐
2️⃣2️⃣2️⃣5️⃣
03.02.2025

കാലാനുസൃതമായ മാറ്റങ്ങൾ സ്വാഭാവികവും അനിവാര്യവുമാണ്...

നാം അറിയാതെ തന്നെ നമ്മിൽ പലമാറ്റങ്ങളും സംഭവിക്കുന്നുണ്ട്.  സ്വഭാവത്തിൽ, പെരുമാറ്റത്തിൽ, ഓരോ കാര്യങ്ങളോടും ഉള്ള പ്രതികരണത്തിൽ,  പക്വവും, അപക്വവും ആയ മാറ്റങ്ങൾക്ക് നാം വിധേയാരയേക്കാം.. നമുക്കാ മാറ്റങ്ങൾ മനസ്സിലാകണമെന്നില്ല....

അനിവാര്യമായ മാറ്റങ്ങൾക്ക് നാം സ്വാഭാവികമായും വിധേയരാകും.. നല്ല മാറ്റങ്ങൾ  പെട്ടെന്നാരും ശ്രദ്ധിച്ചില്ലേലും, അല്പമൊന്നു പാളിപ്പോയാൽ അത് പെട്ടെന്ന് ശ്രദ്ധിക്കപ്പെടും....   സ്ഥാനമാനങ്ങളിൽ അഭിരമിക്കാതെ, നിലപാടുകളിൽ ഉറച്ചു നിന്നു  നല്ലമാറ്റങ്ങൾക്ക് സ്വയം വിധേയരാകാൻ സാധിക്കട്ടെ....

ശുഭദിനം - Made using Quotes Creator App, Post Maker App
0 likes 0 comments
Faisal Bin Mohamed Mulambel
Quote by Faisal Bin Mohamed Mulambel - ⭐DAYS OF UNMUTE⭐
2️⃣2️⃣2️⃣4️⃣
02.02.2025

എല്ലായിടത്തും  എല്ലാം വിജയിക്കില്ല...

വിജയിച്ച കാര്യങ്ങൾക്ക് എല്ലായിടത്തും പ്രത്യേക പരിഗണനകൾ കിട്ടാറുണ്ട്.. അങ്ങനെ വലിയ പരിഗണന കൊടുത്തത് മറ്റു സാഹചര്യങ്ങളിൽ ഗംഭീരമായി പരാജയപ്പെട്ടിട്ടും ഉണ്ടാകും... 


വ്യത്യസ്‌തമായ സാഹചര്യങ്ങളിൽ അനുകരിക്കാൻ 99 അപകടമാണ്.   ഓരോ വിജയങ്ങൾക്കും അതാത് സ്ഥാനങ്ങൾ കൂടി പ്രധാനമാണ്... ശരിയായ ലക്ഷ്യത്തിലേക്ക് എത്താനായി ശരിയെന്നുറപ്പുള്ള മാതൃകകളെ നിലർത്താൻ സാധിക്കട്ടെ....

ശുഭദിനം
 - Made using Quotes Creator App, Post Maker App
0 likes 0 comments
Faisal Bin Mohamed Mulambel
Quote by Faisal Bin Mohamed Mulambel - ⭐DAYS OF UNMUTE⭐
2️⃣2️⃣2️⃣3️⃣
01.02.2025

സ്നേഹം.ഉള്ളിടത്തെ പരിഭവങ്ങൾക്ക് ഇടമുള്ളൂ....

ഓരോ ദിനവും എത്രയെത്ര കാഴ്ച്ചകൾ കാണുന്നു, വാക്കുകൾ കേൾക്കുന്നു. ചിലതെല്ലാം നാം ശ്രദ്ധിക്കുക പോലുമില്ല.  ചിലതെല്ലാം കേട്ടാലും പരിഗണന കൊടുക്കാതെ വിട്ടുകളയും..   അമിതമായ പരിഗണനയിലൂടെ സ്വാഭാവികത നഷ്‌ടപ്പെടുത്തുന്നതും നമ്മൾ കണ്ടുകാണും.....

പ്രിയപ്പെട്ടവരിലുള്ള അമിതമായ കരുതൽ ചിലരെയെങ്കിലും സ്വാർത്ഥരാക്കി മാറ്റിയേക്കാം...  ആ സ്നേഹത്തിൽ പരാതികൾ വർദ്ധിച്ചേക്കാം... പരിഭവങ്ങൾ നമുക്ക് ഉള്ളു തുറന്നു സംസാരിക്കാം.... പരാതികൾ നമുക്ക് തീർക്കാം.. നല്ലൊരു നാളേക്കായി നമുക്കൊരുമിക്കാം....

ശുഭദിനം - Made using Quotes Creator App, Post Maker App
0 likes 0 comments
Faisal Bin Mohamed Mulambel
Quote by Faisal Bin Mohamed Mulambel - ⭐DAYS OF UNMUTE⭐
2️⃣2️⃣2️⃣2️⃣
31.01.2025

ഓരോ കടമ്പകളും മറികടക്കാൻ ഉള്ളതാണ്...

നമ്മെ ഓരോരുത്തരുടെയും ജീവിതത്തിൽ പ്രഖ്യാപിത ലക്ഷ്യമായി നാം നിശ്ചയിക്കുന്ന മേഖലകളും,  പരിധികളും ഉണ്ടാല്യം... ജീവിതത്തിനു അർത്ഥമേകാൻ അവ അനിവാര്യവുമാണ്...അവ മറികടക്കുന്നത്‌  ചിലർക്കെങ്കിലും അസാധ്യവുമായേക്കാം....

ഓരോ സമയവും നമുക്കായി നിശ്ചയിക്കപ്പെടുന്ന മേഖലകളിൽ അനിവാര്യമായി മറികടക്കേണ്ടി വരുന്ന  കടമ്പകൾ ഉണ്ട്.. ഒരെണ്ണം മറികടക്കുന്നതോടെ കടമ്പകൾ അവസാനിക്കുന്നതല്ല...  പുതുമയിലേക്കായുളള യാത്രകൾ മനോഹരമാകട്ടെ.....

ശുഭദിനം - Made using Quotes Creator App, Post Maker App
0 likes 0 comments
Faisal Bin Mohamed Mulambel
Quote by Faisal Bin Mohamed Mulambel - ⭐DAYS OF UNMUTE⭐
2️⃣2️⃣2️⃣1️⃣
30.01.2025

സ്വന്തം ജീവിതത്തോട് കൂടുതൽ ഒട്ടിച്ചേർന്നു നിൽക്കാനുള്ള പശയാണ് നമ്മുടെ അനുഭവങ്ങൾ....

സാന്ത്വനമെന്നോണം, നമ്മെ സംരക്ഷിക്കുന്ന പരിചപോലെ  നമ്മുടെ പ്രയാസമറിഞ്ഞു കൂടെ നിൽക്കുന്നവരുണ്ടാകാം.. മൂടുപടങ്ങൾക്കായി  സമയവും ചിന്തയും മാറ്റിവെക്കാത്ത ചിലർ.... അവർ നൽകുന്ന കരുത്തതാകാം  നമ്മുടെ മാർഗ്ഗങ്ങളെ എളുപ്പമാക്കുന്നവത്....

ഫലം ഉറപ്പുള്ള ചിലയിടങ്ങളിൽ മനസ്സു നിറഞ്ഞ പുഞ്ചിരി പ്രതിഫലിപ്പിക്കാൻ സാധിക്കും...  അത് നൽകുന്ന ഫലത്തെ പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കില്ല... മനോഹരമായ പുഞ്ചിരികൊണ്ട് വിപ്ലവം സാധ്യമാകട്ടെ....

ശുഭദിനം - Made using Quotes Creator App, Post Maker App
0 likes 0 comments
Faisal Bin Mohamed Mulambel
Quote by Faisal Bin Mohamed Mulambel - ⭐DAYS OF UNMUTE⭐
2️⃣2️⃣2️⃣0️⃣
29.01.2025

പോരാട്ടമായി മാറുന്ന അനേകം ജീവിതങ്ങൾ....

ജീവിതത്തിൽ ഓരോ സമയവും പലതിനോടും ചെറുത്തു നിന്നും പോരാടിയും തന്നെയാണ് കടന്നു പോകുന്നത്.. ചിലരിൽ ഇതൊന്നും അവർ പോലും അറിയാതെ സ്വാഭാവികമായി നടന്നു പോകും. ഒട്ടും പ്രാധാന്യം കൊടുക്കാത്തവർ ഉള്ളപ്പോൾ എല്ലാം ആശങ്കയോടും അമിതമായ ചിന്തയാലും തടസ്സങ്ങളിലേക്ക് മാത്രം ശ്രദ്ധ കൊടുത്തു പോകുന്നവരും ഉണ്ട്...

നമുക്ക് നിയന്ത്രിക്കാൻ സാധിക്കാത്ത എത്രയോ കാര്യങ്ങൾ നമ്മിലൂടെ തന്നെ കടന്നുപോകുന്നു.. അതിൽ വളരെ കുറച്ചു മാത്രമേ നമുക്ക് പ്രതിസന്ധി തീർക്കാറുള്ളൂ.. അതും നമുക്ക് മറികടക്കാൻ സാധിക്കുന്നവ തന്നെയാണ്.  നമ്മൾ ജയിക്കേണ്ടവർ തന്നെയാണ് എന്ന ഉറച്ച വിശ്വാസത്തോടെ മുന്നേറാം...

ശുഭദിനം - Made using Quotes Creator App, Post Maker App
0 likes 0 comments
Faisal Bin Mohamed Mulambel
Quote by Faisal Bin Mohamed Mulambel - ⭐DAYS OF UNMUTE⭐
2️⃣2️⃣1️⃣9️⃣
28.01.2025

നമ്മുടെ ജീവിതം അറിയുന്ന ഒരാളെങ്കിലും അനിവാര്യമാണ്....

പുറമെ നിന്നും കാണുന്നതോ, പുറമേക്ക് കാണിക്കുന്നതോ ഒന്നുമാകില്ല നമ്മുടെയെല്ലാം യഥാർത്ഥ ജീവിതം.. നിലനിൽപ്പിനു വേണ്ടിയും, അഭിമാനം ഉൾപ്പെടെ പലതും സംരക്ഷിക്കാനും ആയി നമ്മൾ മനപ്പൂർവ്വം  ആയിട്ടാണേലും മറ്റുള്ളവരുടെ മുന്നിൽ അഭിനയിക്കുന്ന അവസരങ്ങളും ഉണ്ട്... അതിനെ തെറ്റായി കാണാനും കഴിയില്ല....

ആലംബമായിരിക്കാനും, അടുത്തറിഞ്ഞു പരസ്പരം  സംരക്ഷണമൊരുക്കാനും, പ്രോത്സാഹിപ്പിക്കാനും, തെറ്റുകളെ നിന്നു തടയാനും നമുക്ക് കൂട്ടായി ആളുകൾ അനിവാര്യമാണ്..  അതിനായുള്ള തിരഞ്ഞെടുപ്പുകൾ ശരിയായിരിക്കട്ടെ... ശ്രദ്ധാപൂർവ്വമായിരിക്കട്ടെ...

ശുഭദിനം - Made using Quotes Creator App, Post Maker App
0 likes 0 comments
Faisal Bin Mohamed Mulambel
Quote by Faisal Bin Mohamed Mulambel - ⭐DAYS OF UNMUTE⭐
2️⃣2️⃣1️⃣7️⃣
26.01.2025

അവകാശങ്ങൾക്കും കടമകൾക്കും ഇടയിലാണ് നമ്മുടെ ജീവിതം...

വ്യക്തി എന്ന നിലയിലും സാമൂഹിക ജീവി എന്ന നിലയിലും നാം അനുഭവിക്കുന്ന സ്വാതന്ത്ര്യം.. അതിനെ അളന്നു തിട്ടപ്പെടുത്താൻ സാധിക്കില്ല... നാം കടന്നുപോകുന്ന ഓരോ നിമിഷത്തിലും വ്യത്യസ്തമായ വിധത്തിൽ നാം സ്വാതന്ത്ര്യത്തെ ഉപയോഗപ്പെടുത്തി കടന്നു പോകുന്നുണ്ട്...

ഒരാൾ അയാൾക്ക് ലഭിച്ച സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യാൻ ശ്രമിച്ചാൽ തടയപ്പെടുക മറ്റുള്ളവരുടെ അവകാശങ്ങൾ ആയിരിക്കും..  സ്വാർഥത കടന്നു വരാതെ അവകാശ സംരക്ഷണത്തിനായി കൈകോർക്കാം...

റിപ്പബ്ലിക് ദിനാശംസകൾ - Made using Quotes Creator App, Post Maker App
0 likes 0 comments

Explore more quotes

Faisal Bin Mohamed Mulambel
Quote by Faisal Bin Mohamed Mulambel - ⭐DAYS OF UNMUTE⭐
2️⃣2️⃣1️⃣6️⃣
25.01.2025

ചില തിരിച്ചറിവുകൾ കുറച്ചു വൈകിയേക്കാം...

ജീവിതവിജയത്തിന് ഓരോരുത്തരും ശ്രദ്ധിക്കേണ്ട, കരുതൽ എടുക്കേണ്ട നിരവധി കാര്യങ്ങൾ ഉണ്ടാകും.. അതിൽ സൂക്ഷ്മത പുലർത്താൻ ശരിയായ വിശ്വാസവും, മനസ്സുറപ്പും അനിവാര്യമാണ്..  ജീവിത അനുഭവങ്ങൾക്ക് വലിയ സ്ഥാനവും നൽകാൻ സാധിക്കണം...

നന്മയായ നല്ല വാക്കുകളെ ശരിയായ അർഥത്തിൽ കാണാൻ കഴിയാത്തത് കേൾക്കുന്നവരുടെ കൂടി പ്രശ്നമാണ്.. ശരിയെ തിരിച്ചറിയാൻ, ശരിയായ മാറ്റങ്ങൾക്ക് സജ്ജമാകാൻ  വേഗത്തിൽ സാധിക്കട്ടെ....

ശുഭദിനം - Made using Quotes Creator App, Post Maker App
0 likes 0 comments
Faisal Bin Mohamed Mulambel
Quote by Faisal Bin Mohamed Mulambel - ⭐DAYS OF UNMUTE⭐
2️⃣2️⃣1️⃣5️⃣
24.01.2025

സ്നേഹത്താൽ ചേർത്തുനിർത്തപ്പെട്ടവർക്കിടയിൽ അതിരുകൾ ഇല്ലാത്ത പലതുമുണ്ട്...

ഓരോ വ്യക്‌തിയും സമൂഹത്തിന്റെ അനിവാര്യ ഭാഗമാണ്.. അവന്റെ പ്രവർത്തനങ്ങളിലൂടെ അവരുടെ ഭാഗധേയം അവർ പൂർത്തിയാക്കുന്നു. അതിന്റെ ശൈലികളിൽ, ഭാഷകളിൽ, ചിന്തകളിൽ, ഇടപെടലുകളിൽ എല്ലാം വ്യത്യസ്തതകൾ ഉറപ്പാണ്...

വ്യക്തികൾ തമ്മിലുള്ള ഇടപെടലിൽ സ്നേഹപ്പെടലിന്റെ ഇഴകൾ കൂടുമ്പോൾ വാക്കുകളിൽ അവരോട് സ്വീകരിക്കാവുന്ന അധികാര ഭാവവും പരസ്പരം കൂടിയേക്കാം..  അത് കീഴടക്കൽ അല്ല...അവർക്ക് മുന്നിൽ കീഴടങ്ങുന്നതാണ്..   അത് തിരിച്ചറിയുന്ന ശക്തമായ ബന്ധങ്ങളുടെ കണ്ണിയാകാൻ സാധിക്കട്ടെ....

ശുഭദിനം - Made using Quotes Creator App, Post Maker App
0 likes 0 comments
Faisal Bin Mohamed Mulambel
Quote by Faisal Bin Mohamed Mulambel - ⭐DAYS OF UNMUTE⭐
2️⃣2️⃣1️⃣3️⃣
22.01.2024

ഓരോ ബന്ധങ്ങൾക്കിടയിലും അവരുടേത് മാത്രമായ ഒരു ഭാഷ ഉണ്ടായിരിക്കും....

വ്യത്യസ്തമായ സമൂഹത്തിൽ വ്യത്യസ്തരായവരോട്  ഇടപഴകുന്നവരാണ് നാം.. എല്ലായിടത്തും നമ്മുടെ ശൈലികളോ, ഭാഷാ പ്രയോഗങ്ങളോ,  ഇടപെടലുകളോ ഒരേപോലെയായിരിക്കില്ല... ഒരേപോലെ ആയാൽ നമ്മൾ വിജയിക്കുകയുമില്ല...

 വ്യക്തിപരമായി ഏറ്റവും അടുത്തവർക്കിടയിൽ  സൂക്ഷ്മമായ ചലനങ്ങൾക്കും നിശബ്ദതകൾക്കും വരെ വലിയ അർത്ഥവും ആശയവിനിമയവും ഉണ്ടായിരിക്കും.... കൂടുതൽ അടുത്തവരുടെയും അടുക്കേണ്ടവരുടെയും ശൈലികളെ കൃത്യമായി മനസ്സിലാക്കാൻ സാധിക്കട്ടെ....

ശുഭദിനം - Made using Quotes Creator App, Post Maker App
0 likes 0 comments
Faisal Bin Mohamed Mulambel
Quote by Faisal Bin Mohamed Mulambel - ⭐DAYS OF UNMUTE⭐
2️⃣2️⃣1️⃣2️⃣
21.01.2025

വെളിച്ചം പകരുന്ന വിളക്കുകൾ ആകാൻ  പ്രയാസമാണ്...

 സന്തോഷമേകുന്ന, ജിവിതത്തിനു വെളിച്ചം പകരുന്ന, അർത്ഥമേകുന്ന,  മാതൃകയാക്കാവുന്ന ജീവിതങ്ങൾ നമുക്ക് മുന്നിലും ഉണ്ടാകും.. ശരിയായ അർത്ഥത്തിൽ  അതിനെ തിരിച്ചറിയാൻ സാധിക്കാതെ പോയാൽ നഷ്ടമാകുന്നതും നമ്മുടെ  നേട്ടങ്ങളാണ്. അവസരങ്ങളാണ്..

സ്വയം ജ്വലിച്ചു മറ്റുള്ളവർക്ക് കൂടി വെളിച്ചമേകാൻ സാധിക്കുന്ന ജീവിതമാകണം നമ്മുടേത്.  സ്വയം ജ്വലിക്കുന്നതിലൂടെ നമുക്കും ചുറ്റും വിശാലമായി പരക്കുന്ന വെളിച്ചത്തിലൂടെ മുന്നിലെ തടസ്സങ്ങൾ കാണാനും നീക്കാനും സാധിക്കട്ടെ. ആ വെളിച്ചത്തിനാൽ മറ്റുള്ളവർക്ക് ഗുണമേകാനും സാധിക്കട്ടെ....

ശുഭദിനം - Made using Quotes Creator App, Post Maker App
0 likes 0 comments
Faisal Bin Mohamed Mulambel
Quote by Faisal Bin Mohamed Mulambel - ⭐DAYS OF UNMUTE⭐
2️⃣2️⃣1️⃣1️⃣
20.01.2025

മറുപടിക്ക് അർഹതയില്ലാത്തതും, അവസരമില്ലാത്തതുമായ സന്ദർഭങ്ങളുണ്ട്...

ആരും തന്നെ ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്തതില്ല..  സൗജന്യമായാലും, സേവനമായാലും, സ്നേഹം ആയാൽ പോലും ചോദ്യം ചെയ്യപ്പെടും എന്ന ധാരണ നമുക്ക് ആവശ്യമാണ്‌.. ആ ധാരണ രൂപപ്പെടേണ്ടത് തുടക്കത്തിൽ തന്നെ ആയാലും പ്രാബല്യത്തിൽ വരിക ചിലപ്പോൾ അത് പൂർണ്ണമായ ശേഷമോ വളരെ കഴിഞ്ഞോ ആയിരിക്കാം...

മറുപടി നൽകാൻ അവസരം ഒരുക്കാതെ ചോദ്യങ്ങൾ കൊണ്ട് വീർപ്പുമുട്ടിക്കുന്നവരുണ്ട്.  മറുപടിയില്ലാതെ വീർപ്പുമുട്ടുന്നവരുമുണ്ടാകും..  മറുപടിക്ക് അർഹതയില്ലെന്ന പേരിൽ അവസരം നിഷേധിക്കുന്നവർക്ക് മുന്നിൽ സത്യം പുലരുന്നത് വരെ കാത്തിരിക്കാം... അവസാന വിജയം സത്യത്തിനു തന്നെയാണ്...

ശുഭദിനം - Made using Quotes Creator App, Post Maker App
0 likes 0 comments
Faisal Bin Mohamed Mulambel
Quote by Faisal Bin Mohamed Mulambel - ⭐DAYS OF UNMUTE⭐
2️⃣2️⃣1️⃣0️⃣
19.01.2025

തന്നാലായത് ചെയ്യാൻ കഴിയുകയെന്നത് തന്നെ മഹത്തരമാണ്...

എല്ലാവർക്കും എല്ലാം ഏറ്റെടുക്കാനോ , ചെയ്യാനോ, ചിലത് ചിന്തിക്കാൻ പോലുമോ സാധിക്കണമെന്നില്ല...  അതിന്റെ പേരിൽ പല വിമർശനങ്ങളും കേൾക്കേണ്ടി വന്നേക്കാം...  എന്നാൽ ചിലതെല്ലാം ഉപേക്ഷിക്കുന്നത്‌ നമ്മുടെ കഴിവ് കേടുകൊണ്ടും,  ചില ധാരണകൾ കൊണ്ടുമൊക്കെ ആയേക്കാം....

ഓരോ കാര്യവും ചെയ്യാവുന്നതിനു പരിമിതികൾ ഉണ്ടെങ്കിൽ അത് നിശ്ചയിക്കുന്നത് നമ്മളാണ്.. നമ്മുടെ നിയന്ത്രണ വിധേയമല്ലാത്തത് വിട്ടു കളയുമ്പോഴും ഒരു നന്മയുടെ ഭാഗമാണെങ്കിൽ നമുക്ക് സാധിക്കുന്നത്‌ വരെ പരിശ്രമിക്കാൻ ആകണം...  കയ്യടികൾക്ക് വേണ്ടിയല്ല, മനസ്സിന്റെ സന്തോഷങ്ങൾക്ക് വേണ്ടി ആത്മാർഥമായി പരിശ്രമിക്കാനാകട്ടെ....

ശുഭദിനം - Made using Quotes Creator App, Post Maker App
0 likes 0 comments
Faisal Bin Mohamed Mulambel
Quote by Faisal Bin Mohamed Mulambel - ⭐DAYS OF UNMUTE⭐
2️⃣2️⃣0️⃣9️⃣
18.01.2025

ആരോടും വെളിപ്പെടുത്താതെ ഉള്ളിലൊതുക്കി സ്വയം ആനന്ദിക്കുന്ന സന്തോഷങ്ങളും ഉണ്ട്...

ജിവിതനേട്ടങ്ങളിൽ, സന്തോഷങ്ങളിൽ പലരും കൂടെയുണ്ടായേക്കാം.. അവരും ഒപ്പം സന്തോഷിക്കുന്നുവെന്നു തോന്നുന്നുവെങ്കിൽ ചിലതെല്ലാം പ്രകടനങ്ങൾ മാത്രമായേക്കാം...  അത് പെട്ടെന്ന് ബോധ്യമാകണമെന്നില്ല...

വല്ലാതെ സന്തോഷിക്കുകയും, അതെല്ലാം ഉള്ളിൽ ഒതുക്കുകയും, അതിന്റെ രഹസ്യത്തിൽ പോലും ആനന്ദം കണ്ടെത്തുകയും ചെയ്യുന്നവരുണ്ട്..  എന്നെന്നും മനോഹരമായി നിലനിൽക്കാൻ നമ്മുടെ സ്വകാര്യ സന്തോഷങ്ങൾ ഹൃദയത്തിന്റെ താളുകളിൽ സൂക്ഷിച്ചുവെക്കാൻ സാധിക്കട്ടെ...

ശുഭദിനം - Made using Quotes Creator App, Post Maker App
0 likes 0 comments
Faisal Bin Mohamed Mulambel
Quote by Faisal Bin Mohamed Mulambel - ⭐DAYS OF UNMUTE⭐
2️⃣2️⃣0️⃣8️⃣
17.01.2025

ഒരറിവും നേടാനുള്ള അവസരം നഷ്ടപ്പെടുത്തരുത്...

ഓരോ അറിവും ജീവിതത്തിൽ വിലപ്പെട്ടതാണ്.. ഏതവസരത്തിൽ ആണ് അത് ഗുണം ചെയ്യുക എന്നത് നേരത്തെ പറയാനുമാകില്ല..  പങ്കുവെക്കാതെ അറിവുകൾ നമ്മളോട് കൂടി അവസാനിക്കാനും പാടില്ല.. 

നമുക്ക് ലഭിച്ച അറിവുകൾ നമ്മുടെ സ്വന്തമല്ല.. പങ്കുവെക്കാനും പകർന്നു നൽകാനും ഉള്ളതാണ്.. എന്നാൽ മറ്റൊരാൾക്ക് ദോഷമാകുന്ന ഒരു കാര്യം നാമറിഞ്ഞുവെങ്കിൽ, നമ്മോടു കൂടി ആ അറിവ് നിലക്കുമെങ്കിൽ അത് നമ്മളിൽ തന്നെ ഒതുക്കി നിർത്താനാകണം...  ജീവിതം സന്തോഷകരമായിരിക്കട്ടെ....

ശുഭദിനം - Made using Quotes Creator App, Post Maker App
0 likes 0 comments
Faisal Bin Mohamed Mulambel
Quote by Faisal Bin Mohamed Mulambel - ⭐DAYS OF UNMUTE⭐
2️⃣2️⃣0️⃣7️⃣
16.01.2025

വ്യത്യസ്തമായി ചിന്തിക്കുന്നതിനു പിന്നിൽ നമ്മുടെ മാനസിക അവസ്ഥകളും കാരണമായിരിക്കും...

നമ്മൾ കടന്നു പോകുന്ന മാനസിക അവസ്ഥകൾ എല്ലാം മറ്റൊരാൾക്ക് മുന്നിൽ വിവരിക്കാൻ കഴിയണമെന്നില്ല.... അവരെത്ര പ്രിയപ്പെട്ടവർ ആയിരുന്നാൽ പോലും  പൂർണ്ണമായി മനസ്സിലാക്കിക്കാൻ സാധ്യമാകണമെന്നില്ല... അവർ മനസ്സിലാക്കാൻ ശ്രമിക്കണമെന്നുമില്ല....

ഓരോ കാലടികളും കടന്നു പോകുന്നത് വ്യത്യസ്ത അവസ്ഥകളിലൂടെ ആയിരിക്കും.. നമ്മൾ എന്ന വ്യക്തി നിലനിൽക്കേണ്ടതും മുന്നേറേണ്ടതും നമ്മുടെ മാത്രം ഉത്തരവാദിത്തമാണ്...  ഏതവസ്ഥയിലും നിലനിൽക്കാനുള്ള  കരുത്ത് ആർജ്ജിക്കാൻ സാധിക്കട്ടെ....

ശുഭദിനം - Made using Quotes Creator App, Post Maker App
0 likes 0 comments
Faisal Bin Mohamed Mulambel
Quote by Faisal Bin Mohamed Mulambel - ⭐DAYS OF UNMUTE⭐
2️⃣2️⃣0️⃣6️⃣
15.01.2025

ഒരാളെയും ഒന്നിനെയും തള്ളിക്കളയാൻ ഉള്ളതല്ല...

ചിലയിടങ്ങളിൽ ചിലർക്ക് പ്രത്യേകം ചുമതലകൾ ഉണ്ടാകണമെന്നില്ല.. അവർ അവിടെ അധികപ്പറ്റായി കാണുന്നവരും ഉണ്ടാകും.. ചിലപ്പോൾ ആ ചിന്ത സ്വയം അവരിൽ ഉണ്ടാകുകയും ചെയ്‌തേക്കാം...  എന്നാൽ അവരുടേതായ ഇടങ്ങളുമുണ്ട്.. അവിടെ അവരാകും സർവ്വസ്വവും....

സ്ഥാനമില്ലെന്ന ചിന്തയെ പടിക്ക് പുറത്താക്കാൻ സാധിക്കണം.  നമ്മുടെ സ്ഥാനവും, പദവിയും, അന്തസ്സും അഭിമാനവും സൃഷ്ടിക്കുന്നതും, നിലനിർത്തുന്നതും നമ്മൾ തന്നെയാണ്...  ശരിയായ രൂപപ്പെടുത്തലിലൂടെ  നാം നേടിയതെല്ലാം മനോഹരമായും അഭിമാനത്തോടെയും നിലനിർത്താൻ സാധിക്കട്ടെ....

ശുഭദിനം - Made using Quotes Creator App, Post Maker App
0 likes 0 comments

Explore more quotes

Faisal Bin Mohamed Mulambel
Quote by Faisal Bin Mohamed Mulambel - ⭐DAYS OF UNMUTE⭐
2️⃣2️⃣0️⃣5️⃣
14.01.2025

ലാഭ നഷ്ട കണക്കുകൾ അല്ല ബന്ധങ്ങളുടെ അടിസ്ഥാനമാകേണ്ടത്....

സാമൂഹിക ജീവിതത്തിൽ ഓരോ ബന്ധവും നിർണ്ണായകമാണ്.. സുന്ദരമായ മാതൃകാപരമായ ബന്ധങ്ങൾ പോലെ തന്നെ, ചില ബന്ധങ്ങൾ നിലനിൽക്കുന്നതിൽ  അതിശയോക്തി ഉള്ളവർ ഉണ്ടാകാം.. എത്ര അവഗണനകളും കുറ്റപ്പെടുത്തലുകളും ഉണ്ടായാലും വിട്ടുകളയാനാകാത്ത ബന്ധങ്ങളും ഉണ്ടാകും....

ഓരോ ബന്ധങ്ങളുടെയും അടിസ്ഥാനവും, നിലനിൽപ്പും വിശ്വാസത്തിന്റെ ബലത്തിലാണ്.. പരസ്പരം പറയാതെ പോലും ഉറച്ചുപോയ വിശ്വാസങ്ങൾ.. ആരൊക്കെ പറഞ്ഞാലും തിരുത്താൻ സാധിക്കാത്ത വിശ്വാസം...  നേടിയെടുത്ത വിശ്വാസങ്ങളെ  നിലനിർത്താൻ സാധിക്കട്ടെ...

ശുഭദിനം - Made using Quotes Creator App, Post Maker App
0 likes 0 comments
Faisal Bin Mohamed Mulambel
Quote by Faisal Bin Mohamed Mulambel - ⭐DAYS OF UNMUTE⭐
2️⃣2️⃣0️⃣4️⃣
13.01.2025

ഓരോ ദിനവും നാം ഇടപെടുന്നത് വ്യത്യസ്തരായ നിരവധിപേരോടാണ്....


എല്ലാവരും ഒരേ തരക്കാരോ, ഒരേ ഇഷ്ടക്കാരോ, ഒരേ പ്രകൃത്യാ ഉള്ളവരോ അല്ല.  ആ വ്യത്യസ്തതകൾ വ്യക്തമായി അറിയുന്നിടത്തെ നമ്മളും വിജയിക്കൂ.. അതിനു വർഷങ്ങളുടെ പരിചയമോ , പരിചയപ്പെടുത്തലുകളോ ആവശ്യമില്ല...

ഓരോരുത്തരോടും നമ്മുടെ ഇടപെടലുകൾ ആളുകളെ അനുസരിച്ചു വ്യത്യസ്തമായിരിക്കും.. ആളെ അറിയാതെ നമ്മുടേതായ ശൈലി എല്ലായിടത്തും പിന്തുടർന്നാൽ അബദ്ധങ്ങളും അപകടങ്ങളും തുടർകഥയായിരിക്കും.. വിവേകത്തോടെയുള്ള വിവേചനം സാധ്യമാകട്ടെ....

ശുഭദിനം - Made using Quotes Creator App, Post Maker App
0 likes 0 comments
Faisal Bin Mohamed Mulambel
Quote by Faisal Bin Mohamed Mulambel - ⭐DAYS OF UNKUTE⭐
2️⃣2️⃣0️⃣3️⃣
12.01.2025

സ്വപ്നങ്ങളിൽ  മാത്രം ഒതുങ്ങിപ്പോകുമെന്നു ഉറപ്പിച്ചിരുന്ന ചിലതൊക്കെ നമ്മുടെ ഉളളിലും  ഉണ്ടാകും...

സ്വപ്നങ്ങളുടെയും ആഗ്രഹങ്ങളുടെയും, പ്രതീക്ഷകളുടെയും വലിയ ലോകത്ത് ജീവിക്കുന്നവരാണ് നമ്മളെല്ലാം...  ചിലതെല്ലാം പെട്ടെന്നു സാധ്യമാകുമെന്നും, ചിലതിനു കാലയളവ് നിശ്ചയിച്ചും നമ്മുടെ  ജീവിതത്തെ ആസൂത്രണം ചെയ്യൂമ്പോൾ ഒരിക്കലും സാധിക്കില്ലെന്ന ഉറപ്പിൽ  പ്രതീക്ഷകൾ കൊണ്ടുപോലും ഭാരമാകാതെ മാറ്റി വെക്കുന്നതും ഉണ്ടാകും...

അപ്രതീക്ഷിത സമയങ്ങളിൽ അത്ഭുതങ്ങൾ പോലെ സംഭവിക്കുന്ന ചിലതുണ്ട്..   ആഗ്രഹിച്ചത് നേടിയെടുത്ത നിമിഷം.. ആ സന്തോഷത്തിൽ നമ്മുടെ സ്വപ്നങ്ങൾക്ക് നിറം പകർന്നവരെയും മറക്കാതിരിക്കാനാകട്ടെ...

ശുഭദിനം - Made using Quotes Creator App, Post Maker App
0 likes 0 comments
Faisal Bin Mohamed Mulambel
Quote by Faisal Bin Mohamed Mulambel - ⭐DAYS OF UNMUTE⭐
2️⃣2️⃣0️⃣2️⃣
11.01.2025

സ്വന്തമായ ഒരു അസ്ഥിത്വം സൃഷ്ടിച്ചെടുക്കൽ ഓരോരുത്തരുടെയും അനിവാര്യതയാണ്....

നമ്മെ തിരിച്ചറിയപ്പെടുന്നത് നമ്മുടെ മേഖലകളിലെ ഇടപെടലുകളും, നിലപാടുകളും അനുസരിച്ചാകും..  നല്ല രീതിയിൽ ആണെങ്കിൽ  അത് നിലനിർത്താനും , മോശമായാൽ അതിൽ മാറ്റം വരുത്താനുമുള്ള ശ്രമം നമ്മുടേതായിരിക്കണം...

നമ്മിലെ മാറ്റങ്ങളുടെ കാരണക്കാരൻ നമ്മൾ തന്നെ ആകണം.  മറ്റൂളളവർക്ക് അത് നമ്മോട് പറയാൻ സാധിച്ചേക്കാം.. തിരുത്തേണ്ടത് നമ്മൾ തന്നെയാണ്.. ശരിയായ സമയത്തു ശരിയായ മാറ്റങ്ങൾക്ക് വിധേയരാകാൻ സാധിക്കട്ടെ...

ശുഭദിനം - Made using Quotes Creator App, Post Maker App
0 likes 0 comments
Faisal Bin Mohamed Mulambel
Quote by Faisal Bin Mohamed Mulambel - ⭐DAYS OF UNMUTE⭐
2️⃣2️⃣0️⃣0️⃣
09.01.2025

പറഞ്ഞതെന്തെന്നു അറിയാൻ ശ്രമിക്കും മുന്നേ ആരാണ് പറഞ്ഞെതെന്നു അന്വേഷിക്കുന്നവരുണ്ട്...

ഓരോ വാക്കുകൾക്കും അതിന്റെതായ ഇടങ്ങളിൽ അതിയായ പ്രാധാന്യമുണ്ട്..  അത് തിരിച്ചറിഞ്ഞു പ്രവർത്തിക്കാൻ സാധിക്കുന്നവർക്ക് എവിടെയും തലയുയർത്തി അന്തസ്സോടെ  നിൽക്കാൻ സാധിക്കും..  അവരുടെ വാക്കിനു മൂല്യവും ഏറും...

നല്ല വാക്കുകളുടെ ഉടമസ്ഥർ ആകാൻ സാധിക്കണം.   അത് താനേ വന്നു ചേരുന്നതല്ല...   നിരന്തര പരിശ്രത്തിലൂടെ സ്വായത്തമാക്കാൻ സാധിക്കുന്ന ഒന്നാണ്..  നല്ല വാക്കുകൾ കേൾക്കാനും, ഉൾക്കൊള്ളാനും, മറ്റുള്ളവരെ കേൾപ്പിക്കാനും, ജീവിതത്തിൽ ഏറ്റെടുക്കാനും  നമുക്ക് സാധിക്കട്ടെ...

ശുഭദിനം - Made using Quotes Creator App, Post Maker App
0 likes 0 comments
Faisal Bin Mohamed Mulambel
Quote by Faisal Bin Mohamed Mulambel - ⭐DAYS OF UNMUTE⭐
2️⃣1️⃣9️⃣9️⃣
08.01.2025

ജീവിതത്തെ പിന്നോട്ടടിപ്പിക്കാൻ നിരാശകൾക്ക് സാധിച്ചേക്കാം...

ഉദ്ദേശിച്ചത്‌ പോലെയും, പ്രതീക്ഷകൾക്ക് അനുസൃതമായും, നാട്ടുനടപ്പുകൾ പോലെയും എല്ലാം എളുപ്പത്തിൽ നടക്കണമെന്നില്ല... അത് നമ്മെ സ്വാധീനിച്ചേക്കാം..  വലിയ ആഗ്രഹങ്ങൾ പൂർത്തീകരിച്ച സന്തോഷങ്ങൾ പോലെ,  തിരിച്ചു കയറാൻ പറ്റാത്ത വിധത്തിൽ മനസ്സും ശരീരവും തകരുന്ന സന്ദർഭങ്ങളും ഉണ്ടായേക്കാം...

വല്ലാതെ ആഗ്രഹിച്ചു പോയത് ലഭിക്കാതെ പോയതിലെ നിരാശകളെ നിയന്ത്രിക്കാൻ ആദ്യം പ്രയാസമായിരിക്കും.. അതിനെ മറ്റൊരാളിലേക്ക് എഴുതിയോ പറഞ്ഞോ പ്രതിഫലിപ്പിക്കാനും സാധിക്കണമെന്നില്ല.. നമ്മെ വിട്ടുകൊടുത്തു ഒരു നിരാശയേയും സ്വന്തമാക്കേണ്ടതില്ല.. നിഴലായി പിന്തുടരുന്നത്‌ ശുഭപ്രതീക്ഷകൾ ആയിരിക്കട്ടെ.... - Made using Quotes Creator App, Post Maker App
0 likes 0 comments
Faisal Bin Mohamed Mulambel
Quote by Faisal Bin Mohamed Mulambel - ⭐DAYS OF UNMUTE⭐
2️⃣1️⃣9️⃣8️⃣
07.01.2025

സ്നേഹിക്കപ്പെടുന്നവരാകുക എന്നത് വലിയൊരു മഹത്വമല്ലേ...

മഹത്വവത്കരിക്കുന്ന  നിരവധി മേഖലകളിൽ നമ്മളും പങ്കുകാരായിട്ടുണ്ടാകാം..  അതിന്റെ യഥാർത്ഥ മഹത്വം നാം തിരിച്ചറിയുന്നത് വളരെ വൈകിയാകാം...  അവിടെ തളർന്നിരിക്കുന്നവരാകരുത് നാം.... സ്നേഹം പകരേണ്ടയിടങ്ങളിൽ പകർന്നു തന്നെ പോകണം...

അർഹതപ്പെട്ട സ്നേഹത്തെ ഉപേക്ഷിക്കേണ്ടതില്ല...  സ്നേഹിക്കുന്നതിനേക്കാൾ സ്നേഹിക്കപ്പെടുന്നത്  ഓരോരുത്തരിലെയും നന്മയുടെ തെളിവാണ്.. കലർപ്പില്ലാത്ത നന്മയുടെ സ്നേഹം പങ്കുവെക്കാൻ സാധിക്കട്ടെ....

ശുഭദിനം - Made using Quotes Creator App, Post Maker App
0 likes 0 comments
Faisal Bin Mohamed Mulambel
Quote by Faisal Bin Mohamed Mulambel - ⭐DAYS OF UNMUTE⭐
2️⃣1️⃣9️⃣7️⃣
06.01.2025

പ്രതീക്ഷകൾ പോലെ തന്നെ എല്ലാം നടന്നിരുന്നെങ്കിൽ....

ഓരോ കാര്യത്തിലേക്കും നമ്മൾ ഇറങ്ങി തിരിക്കുമ്പോൾ അതിന്റെ ഗുണത്തെ പറ്റിയും, അത് ആർക്കൊക്കെ എങ്ങനെയെല്ലാം ഉപകാരപ്പെടുമെന്നും,  എങ്ങനെയെല്ലാം സ്വാധീനിക്കുമെന്നും ഉള്ളിൽ ഒരു പ്രതീക്ഷ പുലർത്തുന്നുണ്ടാകും... അതേപോലെ നടക്കാനായി ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്യും...

എല്ലാ സമയത്തും നാം ഉദ്ദേശിക്കുന്നത് പോലെ എല്ലാം നടക്കണമെന്നില്ല.. ഉദ്ദേശിക്കുന്ന കാര്യങ്ങൾ പലവിധ മാറ്റങ്ങൾക്കും തിരുത്തലുകൾക്കും വിധേയമായേക്കാം.. ചിലതെല്ലാം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടതായും വന്നേക്കാം...  പ്രതീക്ഷകളും, പരിശ്രമങ്ങളും ഉപേക്ഷിക്കരുത്.. ഏറ്റവും മികച്ചതിനായുള്ള കാത്തിരിപ്പിന്റെ ദൈർഘ്യം കുറക്കാൻ സാധിക്കട്ടെ...

ശുഭദിനം - Made using Quotes Creator App, Post Maker App
0 likes 0 comments
Faisal Bin Mohamed Mulambel
Quote by Faisal Bin Mohamed Mulambel - ⭐DAYS OF UNMUTE⭐
2️⃣1️⃣9️⃣6️⃣
05.01.2025

ചില  ഒരുമിക്കലുകൾ അനിവാര്യമാണ്...

നമ്മെ അതിശയിപ്പിക്കുന്ന ചില ബന്ധങ്ങൾ ഉണ്ടാകും.. ഇത്ര സുന്ദരമായി എങ്ങനെ ഇവർക്ക് ഒന്നാകാൻ സാധിക്കുന്നു എന്നും എന്നെന്നും അവർ ഇതേപോലെ ഒന്നായിരിക്കട്ടെ എന്നും ആഗ്രഹിക്കുന്ന ഒരുമിക്കലുകൾ.. കാണുമ്പോൾ തന്നെ , ചിലർക്ക് എങ്ങനെ ഒരുമിക്കാൻ ആയെന്നും, ഇത്ര നാൾ എങ്ങനെ നിലനിന്നു എന്നും അത്ഭുതം കൊള്ളുന്ന ബന്ധങ്ങളും കാണാനാകും....

മനസ്സ് ഒന്നായിരിക്കുന്ന ബന്ധങ്ങളിൽ അകൽച്ച ഉണ്ടാകുകയില്ല.. മനസ്സിനെ ഒന്നാക്കി നിർത്തുന്നതിനു പിന്നിൽ പരസ്പര അംഗീകാരം, ബഹുമാനം, ക്ഷമ,  ഉൾപ്പെടെ നിരവധി കാരണങ്ങൾ ഉണ്ടാകും... നിലനിൽക്കുന്ന ബന്ധങ്ങളിൽ താത്പര്യത്തോടെ തുടരാൻ സാധിക്കട്ടെ...

ശുഭദിനം - Made using Quotes Creator App, Post Maker App
0 likes 0 comments
Faisal Bin Mohamed Mulambel
Quote by Faisal Bin Mohamed Mulambel - ⭐DAYS OF UNMUTE⭐
2️⃣1️⃣9️⃣5️⃣
04.01.2025

ഉത്തരം കൊടുക്കാൻ അവസരം കൊടുക്കാതെ കുറ്റപ്പെടുത്തൽ മാത്രമായി വരുന്നവരും ഉണ്ടാകും....

നിരന്തരം സംസാരിച്ചു കൊണ്ടേ ഇരിക്കുന്നവർ ഉണ്ട്.. അവർക്ക് പല വിഷയങ്ങളിലും അവഗാഹം കാണും..   മറ്റുചിലരുണ്ട് ഒരാളിൽ കുറ്റം ചാർത്താൻ ആയി മാത്രം അവർക്കെതിരെ നിരന്തരം സംസാരിക്കുന്നവരാണ്.  കാര്യം പോലും അറിയാതെ സ്തബ്ധരാകുന്ന വേളയിൽ മറുപടി പോലും അവർക്ക്  സാധിക്കണമെന്നില്ല...

മറുപടി കൊടുക്കാത്തത് മറുപടി ഇല്ലാത്തത് കൊണ്ട് ആകണമെന്നില്ല.  പലതും നഷ്ടമാകരുതല്ലോ എന്ന നല്ല ചിന്തയിൽ ആയിരിക്കും.. ആരായാലും മറ്റൊരാളിലേക്ക് ഇടപെടും മുന്നെ വിഷയത്തിന്റെ നിജസ്ഥിതി അറിയാൻ ശ്രമിച്ചു കൊണ്ടേയിരിക്കണം....

ശുഭദിനം - Made using Quotes Creator App, Post Maker App
0 likes 0 comments

Explore more quotes

Faisal Bin Mohamed Mulambel
Quote by Faisal Bin Mohamed Mulambel - ⭐DAYS OF UNMUTE⭐
2️⃣1️⃣9️⃣4️⃣
03.01.2024

ഒരിക്കലും അവസാനിക്കല്ലേയെന്നു വല്ലാതെ ആഗ്രഹിച്ചു പോകുന്ന ചില നല്ല നിമിഷങ്ങൾ...

ആഗ്രഹിച്ചത് നേടുമ്പോൾ, അമിതമായ സന്തോഷങ്ങൾ കടന്നുവരുമ്പോൾ അതിനെ ആസ്വദിച്ച സമയം വളരെ കുറവായെ നമുക്ക് അനുഭവപ്പെടൂ.. അതിനോട് അത്രത്തോളം ചേരുന്നത് കൊണ്ടാകാം മനോഹരസമയങ്ങൾക്ക് ആയുസ്സ് കുറഞ്ഞത് പോലെ അനുഭവപ്പെടുക....

ജീവിതത്തിൽ ഒരിക്കൽ മാത്രമായി വരുന്നത് അപൂർവ്വമായ ചില നിമിഷങ്ങൾ മാത്രമാകാം.. ബാക്കി പലതും അല്പം കാത്തിരുന്നാൽ  പിന്നെയും പിന്നെയും വന്നുകൊണ്ടേ ഇരിക്കും.. സന്തോഷത്തിന്റെ നല്ല നിമിഷങ്ങൾ ആസ്വദിക്കാനായി  നമുക്കിനിയും കാത്തിരിക്കാം...

ശുഭദിനം - Made using Quotes Creator App, Post Maker App
0 likes 0 comments
Faisal Bin Mohamed Mulambel
Quote by Faisal Bin Mohamed Mulambel - ⭐DAYS OF UNMUTE⭐
2️⃣1️⃣9️⃣2️⃣
01.01.2025

ഇന്നലെകൾ എന്നതിനെ ഒരു കാലഘട്ടമാക്കി വേർതിരിക്കുന്ന ദിനങ്ങൾ.....

ഓരോ ദിനവും പ്രതീക്ഷകൾ ആയാണ് പുലരുന്നത്..  അതിനു മുൻപായി ചില വിലയിരുത്തലുകളും, സ്വയം നൽകുന്ന പ്രോത്സാഹനങ്ങളും, വിമർശനങ്ങളും, സ്വന്തത്തോട് തന്നെ ചോദിക്കേണ്ട ചോദ്യങ്ങളും അവക്ക് ഉത്തരവും ലഭിച്ചാൽ മാറ്റം വരാത്തവരായി ആരുണ്ടാകും...

പിന്നിട്ട കാലഘട്ടത്തിന്റെ ഓർമ്മകൾ നമ്മെ മുന്നോട്ട് നയിക്കും.. മരണമില്ലാത്ത ഓർമ്മകൾ ആണെങ്കിൽ പോലും ചിലതെല്ലാം മറക്കേണ്ടതുണ്ട്.. മറന്നെന്നു ഭാവിക്കേണ്ടതുമുണ്ട്...  നല്ലോർമ്മകൾ നാളെകളിലേക്കുള്ള വഴിദീപങ്ങളായി തെളിഞ്ഞു നിൽക്കട്ടെ...

പുതുവത്സരാശംസകൾ - Made using Quotes Creator App, Post Maker App
0 likes 0 comments
Faisal Bin Mohamed Mulambel
Quote by Faisal Bin Mohamed Mulambel - ⭐DAYS OF UNMUTE⭐
2️⃣1️⃣9️⃣1️⃣
31.12.2024

വിഘടിച്ചു നിൽക്കുന്നിടങ്ങളിൽ ദുരുപയോഗപ്പെടുത്തൽ എളുപ്പത്തിൽ സാധിക്കും...

ഒന്നിച്ചു നിൽക്കാനും ഒന്നായി നിൽക്കാനും ശ്രമിക്കുന്നവർക്ക് മുന്നിൽ അസ്വാരസ്യങ്ങൾ സൃഷ്ടിച്ചു അവർക്കിടയിലെ അകലത്തിന്റെ സാധ്യതകളെ ദുരുപയോഗപ്പെടുത്തി ലാഭം കാണുന്നവർ ഉണ്ടാകും.. അവർക്ക് നിലമൊരുക്കുന്നത് നമ്മൾ തന്നെയാണ്..

ഒരാളുടെ വാക്കുകളെ തിരിച്ചറിയാനുള്ള സമയത്തേക്ക് പോലും കാത്തുനിൽക്കാൻ ക്ഷമയില്ലാത്തവർക്കു മുന്നിൽ, ഇരുൾ  നിറയാനുള്ള വേഗത കൂടുതലാണ്...   വിഘടിപ്പിക്കാൻ വരുന്നവർക്ക് മുന്നിൽ   ദൃഢമായ പ്രതിരോധം തീർക്കാൻ സാധിക്കട്ടെ...

ശുഭദിനം - Made using Quotes Creator App, Post Maker App
0 likes 0 comments
Faisal Bin Mohamed Mulambel
Quote by Faisal Bin Mohamed Mulambel - ⭐DAYS OF UNMUTE⭐
2️⃣1️⃣9️⃣0️⃣
30.12.2024

സന്തോഷിക്കാൻ സാധിക്കുക എന്നത് ചെറിയ കാര്യമല്ല...

സമൂഹമായി പൊരുത്തപ്പെടുക എന്നത് വളരെ പ്രധാനമാണ്..  മറ്റുള്ളവരെ അറിയാനും അവരിലെ നന്മകളെ സ്വായത്തമാക്കാനും, നമ്മുടെ ഉള്ളിലെ നന്മകളെ പങ്കുവെക്കാനും സാധിക്കണമെങ്കിൽ നാം  നമ്മുടെ ചുറ്റിലുമുള്ള സമൂഹവുമായി ചേർന്നു പോകുന്നവരായിരിക്കണം... പരസ്പരം സന്തോഷം പങ്കിടുക  എന്നതവിടെ പ്രധാനമാണ്..

ഒറ്റക്ക് നിൽക്കാൻ ശ്രമിച്ചാൽ ഒരു സന്തോഷവും നമുക്കാർക്കും ലഭിക്കില്ല.  നമുക്ക് ലഭിക്കാത്തത് നമുക്ക് പങ്കുവെക്കാനും സാധിക്കില്ല... ചെറിയ കാര്യങ്ങളിൽ ആണെങ്കിൽ പോലും സ്വയം സന്തോഷിക്കാനും മറ്റുള്ളവരെ സന്തോഷിപ്പിക്കാനും സാധിക്കട്ടെ....

ശുഭദിനം - Made using Quotes Creator App, Post Maker App
0 likes 0 comments
Faisal Bin Mohamed Mulambel
Quote by Faisal Bin Mohamed Mulambel - ⭐DAYS OF UNMUTE⭐
2️⃣1️⃣8️⃣9️⃣
29.12.2024

മനസ്സു തുറന്നൊന്നു സംസാരിച്ചാൽ എന്ത് സമാധാനം ആണെന്നോ...

സംസാരിക്കാൻ മടി കാണിക്കുന്നവർ, നിലക്കാതെ സംസാരിച്ചു കൊണ്ടേയിരിക്കുന്നവർ, ആളെ അറിഞ്ഞു മാത്രം സംസാരിക്കുന്നവർ,ഏതു വിഷയത്തിലും സംസാരിക്കാൻ അറിയുന്നവർ,  അപരിചിതരോട് പോലും  ഉള്ളു തുറന്നു സംസാരിക്കുന്നവർ... അങ്ങനെ പലവിധ ആളുകൾ നമുക്കിടയിലുണ്ട്...

ഉള്ളു തുറന്ന സംസാരങ്ങൾ മനസ്സിന് ആശ്വാസവും, പലരിലും പ്രോത്സാഹനവും, സമാധാനവും, സന്തോഷവും പകരുമെങ്കിലും,  സംസാരം വിനാശമാകുന്ന അനുഭവങ്ങളും ഉണ്ടാകും.. വാവിട്ട വാക്ക് തിരിച്ചെടുക്കാനോ, തിരുത്താനോ സാധിക്കില്ലെന്ന ബോധ്യത്തോടെ നന്നായി സംസാരിക്കാൻ സാധിക്കട്ടെ...

ശുഭദിനം - Made using Quotes Creator App, Post Maker App
0 likes 0 comments
Faisal Bin Mohamed Mulambel
Quote by Faisal Bin Mohamed Mulambel - ⭐DAYS OF UNMUTE⭐
2️⃣1️⃣8️⃣8️⃣
28.12.2024

 നിഷ്കളങ്കത എല്ലാവരിലുമുണ്ട്....

നിഷ്‌കളങ്കത ചിലരിൽ പരസ്യമാകും, ചിലരിൽ അതൊളിഞ്ഞിരിക്കും.. എത്ര കഠിന ഹൃദയർ എന്നു സമൂഹം വിളിക്കുന്നവരിൽ പോലും അവരുടെ ഉള്ളിലെ നിഷ്കളങ്ക അവസ്ഥ പ്രകടിപ്പിക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകും... സങ്കടത്തിലോ, സന്തോഷത്തിലോ ആകാം അത് വെളിപ്പെടുക...

കരുതലും , സ്നേഹവും എവിടെയൊക്കെ, ആരൊടൊക്കെ മനമറിഞ്ഞു  വെളിപ്പെടുത്താനും, പ്രകടിപ്പിക്കാനും സാധിച്ചിട്ടുണ്ടോ അവിടെയെല്ലാം നമ്മുടെ ഉള്ളിലെ  നിഷ്കളങ്കത വെളിപ്പെട്ടിരിക്കും...  നിഷ്കളങ്കമായി ചിന്തിക്കാനും പ്രവർത്തിക്കാനും സാധിക്കട്ടെ...

ശുഭദിനം - Made using Quotes Creator App, Post Maker App
0 likes 0 comments
Faisal Bin Mohamed Mulambel
Quote by Faisal Bin Mohamed Mulambel - ⭐DAYS OF UNMUTE⭐
2️⃣1️⃣8️⃣7️⃣
27.12.2024

തിരശീലക്ക് രണ്ടു പുറത്തുമുള്ള ജീവിതങ്ങളിൽ വലിയ വ്യത്യാസങ്ങൾ കണ്ടേക്കാം...

നാം ഉൾക്കൊളളുന്ന സമൂഹത്തിനു മുന്നിൽ  പലതും മറച്ചുവെക്കുന്നവർ ആകാം നമ്മളിൽ പലരും... ആ മറച്ചുവെക്കൽ അനിവാര്യവുമായിരിക്കാം.. ചിലയിടങ്ങളിൽ നമ്മുടെ നിലനിൽപ്പിനു തന്നെ കാരണവും  മനഃപൂർവ്വമുള്ള ഈ മറച്ചു വെക്കൽ ആകാം....

പരിചിതമല്ലാത്ത വഴികളിൽ സഞ്ചരിക്കേണ്ടി വരുമ്പോൾ അപരിചിതത്വത്തിനൊപ്പം അപരിചിതർ കൂടി ഉണ്ടാകും.. അവിടെ നമ്മുടെ സുതാര്യത മുതലെടുക്കപ്പെട്ടേക്കാം...  മറ്റൊരാൾക്ക് മുതലെടുക്കാൻ ആയി നിന്നുകൊടുക്കാതിരിക്കാം...

ശുഭദിനം - Made using Quotes Creator App, Post Maker App
0 likes 0 comments
Faisal Bin Mohamed Mulambel
Quote by Faisal Bin Mohamed Mulambel - ⭐DAYS OF UNMUTE⭐
2️⃣1️⃣8️⃣6️⃣
26.12.2024

ഓരോ ദേശത്തിന്റെയും കാലഘട്ടം അനുസരിച്ച് അതിന്റെ ചരിത്രം രേഖപ്പെടുത്താൻ ഒരാളെങ്കിലും ഉണ്ടാകും...

നാം കണ്ടതും, കേട്ടതും, നമുക്കൊപ്പം സഞ്ചരിച്ചതുമെല്ലാം ഓരോ കാലങ്ങളാണ്.. അവിടെ നമ്മെ നയിച്ചതും, നിയന്ത്രിച്ചതും, പ്രോത്സാഹിപ്പിച്ചതും, പിന്തിരിപ്പിച്ചതും ഒക്കെ നമുക്കൊപ്പമായിരുന്ന ആരൊക്കെയോ ആയിരുന്നു..  നമ്മുടെ  ദിനങ്ങളെ സജീവമാക്കിയതും അവരൊക്കെ ചേർന്നായിരുന്നു.. എന്നാൽ അതിനെയൊന്നും  വരും നാളുകൾക്ക് വേണ്ടി രേഖപ്പെടുത്താൻ നമ്മിൽ പലർക്കും സാധിക്കാതെ പോയി... 

നമ്മുടെ കാലഘട്ടത്തെ  വിവിധ തലങ്ങളിൽ രേഖപ്പെടുത്തിയവർ, അവർ നമുക്കും, പിന്നാലെ വരുന്നവർക്കും പകർന്നു നൽകിയത് വിലമതിക്കാനാകാത്തതാണ്.. അവരോട് കൂടി  ആ  നാമങ്ങൾ മായുന്നില്ല... തിരിച്ചറിഞ്ഞ വ്യക്തമായ അടയാളങ്ങൾ ആയി അവർ നാളെകളിലെ പരിചിതമല്ലാത്തവർക്കും  ചിരപരിചിതനായി ഒപ്പമുണ്ടാകും...

മലയാളത്തിന്റെ അക്ഷര ഗോപുരത്തിന്റെ ശരീരത്തിന് വിട - Made using Quotes Creator App, Post Maker App
0 likes 0 comments
Faisal Bin Mohamed Mulambel
Quote by Faisal Bin Mohamed Mulambel - ⭐DAYS OF UNMUTE⭐
2️⃣1️⃣8️⃣5️⃣
25.12.2024

നന്മയുടെ സാന്നിധ്യം അനിവാര്യമായ ഇടങ്ങളിൽ കൃത്യമായി അത്തരം സന്ദേശവുമായി  ഒരാൾ വന്നിരിക്കും...

ഓരോ സമൂഹവും വ്യത്യസ്തമാണ്.. അടിസ്ഥാനപരമായി ഓരോ സമൂഹങ്ങൾക്കും അവരുടേതായ സവിശേഷതകൾ ഉണ്ടായിരിക്കും... അതിൽ നിന്നും മാറാനുള്ള ശ്രമം വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കാം....

സമൂഹത്തിന്റെ നേരായ മാർഗ്ഗത്തിനും, അവരെ കൈപിടിച്ചു നയിക്കാനും ഒരു മാർഗ്ഗദർശി അനിവാര്യമാണ്... അവരുടെ വരവിനെ  നിറഞ്ഞ മനസ്സോടെ സ്വാഗതം ചെയ്യാം ...  മുൻഗാമികൾ പകർന്നു നൽകിയ മാനവ ഐക്യവും, സന്തോഷവും, സമാധാനവും നിലനിൽക്കുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് ഒരു മാർഗ്ഗദർശിയാകാൻ  നമുക്ക് സാധിക്കട്ടെ...

ശുഭദിനം - Made using Quotes Creator App, Post Maker App
0 likes 0 comments
Faisal Bin Mohamed Mulambel
Quote by Faisal Bin Mohamed Mulambel - ⭐DAYS OF UNMUTE⭐
2️⃣1️⃣8️⃣4️⃣
24.12.2024

അവസരങ്ങൾ മിക്കവർക്കും ലഭിക്കുന്നത് ഒരേപോലെയാണ്...

അവസരങ്ങൾ ലഭിച്ചവർക്ക് എല്ലാം അതിനെ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ സാധിക്കണമെന്നില്ല.. ഉപയോഗപ്പെടുത്താൻ സാധിക്കുന്നവർക്ക് സാഹചര്യങ്ങൾ അനുകൂലമാകണമെന്നില്ല.. അവസരങ്ങൾ ലഭിച്ചിട്ടും, സാഹചര്യങ്ങൾ അനുകൂലമായിട്ടും തിരിച്ചറിവുകൾ ഇല്ലാതെയും, അലസതയാലും കൈവന്നത് വിട്ടുകളയുന്നവരുമുണ്ട്...

അവസരത്തിന്റെ മൂല്യങ്ങൾ തിരിച്ചറിയുന്നത്  അത് നഷ്ടപ്പെട്ട ശേഷമായിരിക്കും.. അപ്പോഴേക്കും തിരിച്ചുപിടിക്കാനാകാത്ത വിധം അതകന്നു പോയിരിക്കും..  ഏതൊരു സാഹചര്യത്തെയും അവസരമായിക്കണ്ട് ഫലപ്രദമായി വിനിയോഗിക്കാൻ സാധിക്കട്ടെ...

ശുഭദിനം - Made using Quotes Creator App, Post Maker App
0 likes 0 comments

Explore more quotes

Faisal Bin Mohamed Mulambel
Quote by Faisal Bin Mohamed Mulambel - ⭐DAYS OF UNMUTE⭐
2️⃣1️⃣8️⃣3️⃣
23.12.2024

തങ്ങൾക്ക് ലഭിച്ച സൗഭാഗ്യത്തിന്റെ മൂല്യം അറിയാതെ നഷ്ടപ്പെടുത്തുന്ന ചില ഒറ്റബുദ്ധിക്കാർ...

ആർക്കും ലഭിക്കാത്ത, പലരും ആഗ്രഹിക്കുന്ന, നല്ലതായ ഒന്ന്‌, തനിയെ ലഭിച്ചവരും, നേടിയെടുത്തവരും ഒക്കെയുണ്ടാകും.. അതിന്റെ മൂല്യം അറിഞ്ഞാൽ പിന്നെ ഒരിക്കലും വിട്ടുകളയാൻ പാടില്ലാത്തത്... നഷ്ടമായതിന്റെ കാരണം നമ്മുടെ അതിബുദ്ധിയും, വാക്കും, പ്രവൃത്തിയും ആണെങ്കിൽ...

വരും വരായ്കകൾ ആലോചിക്കാതെ, പെട്ടെന്ന് തോന്നിപ്പോകുന്ന വികാരങ്ങളാൽ കൈവശം സുരക്ഷിതമായി ഇരുന്ന പലതും നഷ്ടപ്പെടുത്തുന്നവർ ഉണ്ട്.. അതിൽ പലതും തിരിച്ചു കിട്ടാനാകാത്ത വിധം അതോടെ നഷ്ടമാകുകയും ചെയ്യും..  നമുക്കർഹമായത്  നമ്മളിൽ തന്നെ  നിലനിൽക്കും... നിലനിൽക്കട്ടെ...

ശുഭദിനം - Made using Quotes Creator App, Post Maker App
0 likes 0 comments
Faisal Bin Mohamed Mulambel
Quote by Faisal Bin Mohamed Mulambel - ⭐DAYS OF UNMUTE⭐
2️⃣1️⃣8️⃣2️⃣
22.12.2024

ദേഷ്യം ഒരാളിലും  നല്ലതായ ഒന്നിനെയും വളർത്തിയിട്ടില്ല...

ദേഷ്യം കൊണ്ട് വളർച്ചയില്ല.. ദേഷ്യം പ്രകടിപ്പിച്ച ഇടങ്ങളിൽ നമ്മൾ ജയിച്ചു എന്നു കരുതുന്നവർ ഉണ്ടാകും.. സ്വയം സൃഷ്ടിക്കുന്ന ധാരണകൾ മാത്രമാണത്.. തളർച്ചകൾ മാത്രമേ അതിലൂടെ രൂപപ്പെടുന്നുള്ളൂ എന്ന് തിരിച്ചറിയുന്നത് വൈകിയാകും...

വ്യക്തിപരമോ സാമൂഹികമോ, ശാരീരികമോ ആയ ഏതവസ്ഥയിലും ഫലം വിലയിരുത്തിയാൽ ക്ഷമയിലൂടെയേ നേട്ടങ്ങൾ ഉണ്ടായിട്ടുള്ളൂ.. കോപത്തെ നിയന്ത്രിക്കുന്നവനാണ് ശക്തൻ...  ആത്മ നിയന്ത്രണത്തിലൂടെ കരുത്താർജ്ജിക്കാൻ സാധിക്കട്ടെ...

ശുഭദിനം - Made using Quotes Creator App, Post Maker App
0 likes 0 comments
Faisal Bin Mohamed Mulambel
Quote by Faisal Bin Mohamed Mulambel - ⭐DAYS OF UNMUTE⭐
2️⃣1️⃣8️⃣1️⃣
21.12.2024

നമ്മുടേത് മാത്രമായ ആവശ്യങ്ങൾക്ക് ഒരു സഹായമായി ആരെയും കിട്ടാതെ വന്നിട്ടുണ്ടോ...

കൂടെ പലരുമുണ്ട്... അവർക്കെല്ലാം ആവശ്യങ്ങളുമുണ്ട്.. നമുക്കുമുണ്ട് ആവശ്യങ്ങൾ... പരിഗണന  കൂടുതൽ ആരുടെ ആവശ്യത്തിനാകും... പറ്റില്ലെന്ന വാക്കുകൾ നമ്മെ തളർത്തിയേക്കാം...

നമ്മെ പരിഗണിക്കുന്നവർ ഉണ്ടെങ്കിൽ നമ്മുടെ  ആവശ്യങ്ങൾ അവരോട് സംസാരിക്കാം... അവർ കയ്യൊഴികയുമില്ല.. പരിഗണന കിട്ടുന്ന ഇടങ്ങളിൽ  പറ്റില്ലെന്ന വാക്കുകളും ഒഴിഞ്ഞു നിൽക്കട്ടെ...

ശുഭദിനം - Made using Quotes Creator App, Post Maker App
0 likes 0 comments
Faisal Bin Mohamed Mulambel
Quote by Faisal Bin Mohamed Mulambel - ⭐DAYS OF UNMUTE⭐
2️⃣1️⃣8️⃣0️⃣
20.12.2024

കൂടെയുള്ള എല്ലാവരെയും മനസ്സിൽ ചേർത്തുവെച്ചവരെന്നു പറയാനാകില്ല....

ആഗ്രഹിച്ചു കൂടെ ചേർന്നവരുണ്ട്, കൂടെവന്ന ശേഷം പരസ്പരം മനസ്സിലാക്കി  അകലാനാകാതെ  വന്നവരുമുണ്ട്... എത്ര കാലം ഒരുമിച്ചായാലും മനസ്സു കൊണ്ട് ചേരാൻ പറ്റാതെ പോയവരും അനവധിയുണ്ട്....

ഹൃദയം കൊണ്ട് ചേർത്തുവച്ചവർ, ആത്മാവിനാൽ സ്പർശിക്കപ്പെട്ടവർ,   അവർക്കിടയിൽ ഭൗതിക അകലങ്ങൾ പ്രതിബന്ധമാകില്ല.. മനസ്സുകൊണ്ട് ചേർക്കപ്പെടുന്ന നന്മയുടെ ബന്ധങ്ങളിൽ തുടരാൻ സാധിക്കട്ടെ...

ശുഭദിനം - Made using Quotes Creator App, Post Maker App
0 likes 0 comments
Faisal Bin Mohamed Mulambel
Quote by Faisal Bin Mohamed Mulambel - ⭐DAYS OF UNMUTE⭐
2️⃣1️⃣7️⃣9️⃣
19.12.2024

വിലയില്ലാതെയായി പോകുന്ന കഠിന പരിശ്രമങ്ങളും ഉണ്ട്...

ഓരോ പ്രവൃത്തിയും ഏതെങ്കിലും ഒരു ലക്ഷ്യത്തെ മുന്നിർത്തിയാകും.. ചിലതെല്ലാം വളരെ വേഗത്തിലും എളുപ്പത്തിലും ലക്ഷ്യം  കൈവരിക്കും...ചില കാര്യങ്ങളിൽ അതിനായി സമയവും അധ്വാനവും എത്ര ചിലവാക്കിയാലും  എങ്ങുമെത്താതെ അവസാനിപ്പിക്കേണ്ടതായും വന്നേക്കാം...

പാഴായി പോകുന്നതെല്ലാം നമ്മുടെ നഷ്ടങ്ങൾ തന്നെയാണ്... അതിനായി ചിലവഴിച്ച സമയവും അധ്വാനവും തിരികെ ലഭിക്കാനോ, മറ്റൊന്നിലേക്ക്‌ മാറ്റിയുപയോഗിക്കാനോ സാധിക്കില്ല.. അതിലൂടെ ലഭിച്ച അറിവിനെയും, തിരിച്ചറിവിനേയും ഭാവിയിലേക്കുള്ള കരുത്തായി  വിനിയോഗിക്കാൻ സാധിക്കട്ടെ....

ശുഭദിനം - Made using Quotes Creator App, Post Maker App
0 likes 0 comments
Faisal Bin Mohamed Mulambel
Quote by Faisal Bin Mohamed Mulambel - ⭐DAYS OF UNMUTE⭐
2️⃣1️⃣7️⃣8️⃣
18.12.2024

എത്രയെത്ര ആളുകളാണ് ഓരോ ദിനവും നമുക്ക് മുന്നിലൂടെ കടന്നുപോകുന്നത്....

സൂക്ഷ്മതയോടെ ശ്രദ്ധിച്ചാൽ ഓരോരുത്തരിലും നമുക്ക്  ആവശ്യമായ പാഠങ്ങൾ ഉണ്ടാകും.. നാം എങ്ങനെ ആകണമെന്നും , ഒരിക്കലും എങ്ങനെയൊക്കെ ആകരുത് എന്നും വ്യക്തമാക്കുന്ന നേരിട്ട് മനസ്സിലാക്കാവുന്ന ജീവിതങ്ങൾ....

എത്രയെത്ര ആളുകൾ ഉണ്ടായാലും ചിലർ മാത്രം നമുക്കെങ്ങനെ പ്രിയപ്പെട്ടവരായി തീരും..  ചിലരെ കണ്ടത് മുതൽ നാം എന്തുകൊണ്ട് അകലം പാലിക്കുന്നു... എല്ലാത്തിനും ഒരു കാരണമുണ്ടാകും...  എല്ലാവർക്കും പ്രിയപ്പെട്ടവരായി മാറാൻ സാധിക്കില്ലായിരിക്കും.. പ്രിയപ്പെട്ടവർ ആയിരുന്ന അവസ്ഥയിൽ നിന്നും മാറാതെയിരിക്കാൻ സാധിക്കട്ടെ...

ശുഭദിനം - Made using Quotes Creator App, Post Maker App
0 likes 0 comments
Faisal Bin Mohamed Mulambel
Quote by Faisal Bin Mohamed Mulambel - ⭐DAYS OF UNMUTE⭐
2️⃣1️⃣7️⃣7️⃣
17.12.2024

മറ്റുള്ളവരെക്കുറിച്ചു അമിതമായി ആശങ്കപ്പെടുന്ന ചിലരെയും നമുക്ക് ചുറ്റിലും കാണാനാകും...

ഓരോരുത്തരുടെയും ചിന്തകളും, കാഴ്ചപ്പാടുകളും, ശൈലികളും വ്യത്യസ്തമാണ്.. ഓരോ വിഷയവും അവരവരെ സ്വാധീനിക്കുന്നത് അവരിലെ  വ്യത്യസ്തതകളിലൂടെയാണ്..  വ്യക്തിപരമായി സ്വന്തത്തെ ബാധിക്കാത്ത ഒരു കാര്യം മറ്റൊരാളിൽ വലിയ പ്രശ്നവും പ്രതിസന്ധിയും ഒക്കെയായി കാണുകയും, അതിൽ അമിതമായി ഇടപെട്ടു കൂടുതൽ സങ്കീർണ്ണമാക്കുന്നവരെയും കാണാനാകും...

അവരവരെ ബാധിക്കുന്ന ഏതു വിഷയങ്ങളിലും പരിഹാരം കാണാനുള്ള ശ്രമം ഉണ്ടാകേണ്ടത് അവരവരിൽ നിന്നു തന്നെയാണ്..  പ്രത്യാഘാതം എന്തായാലും അനുഭവിക്കേണ്ടത് നമ്മളാണ്..   ആരെയും കേൾക്കാനുള്ള അവസരം ഉപയോഗപ്പെടുത്തിയാലും അവസാന തീരുമാനം നമ്മുടേതാകണം....

ശുഭദിനം - Made using Quotes Creator App, Post Maker App
0 likes 0 comments
Faisal Bin Mohamed Mulambel
Quote by Faisal Bin Mohamed Mulambel - ⭐DAYS OF UNMUTE⭐
2️⃣1️⃣7️⃣6️⃣
16.12.2024

ഏതൊരു കാര്യവും ഏറ്റെടുക്കുന്ന സമയത്തെ മാനസിക അവസ്ഥ പ്രധാനമാണ്...

ഏതൊരു കാര്യത്തിലും  രണ്ടു വശങ്ങളുണ്ടാകും..  അതിനെ സമീപിക്കുന്ന രീതിക്കനുസരിച്ചു എളുപ്പമാക്കാം,  കഠിനമായും അനുഭവപ്പെടാം... എളുപ്പമെന്നു കരുതുന്നതിനെ ലാഘവത്തോടെ കാണുമ്പോൾ പ്രയാസമേറിയതിനെക്കുറിച്ചുള്ള ആവലാതികൾ  ആളുകളിലേക്ക് എത്തിക്കാനാകും  ശ്രദ്ധ കൂടുതൽ..

നമുക്ക് എളുപ്പമാകുന്നതും, പ്രയാസമാകുന്നതും എല്ലാവർക്കും അങ്ങനെ ആകണമെന്നില്ല. മറ്റുള്ളവരുടെ ഉള്ളിലെങ്കിലും നാം മോശക്കാരാതെയിരിക്കാൻ നമ്മുടെ എളുപ്പവും, പ്രയാസവും കൊട്ടിപ്പാടാതെ ചെയ്യേണ്ട കാര്യത്തിലേക്ക് കൂടുതൽ ശ്രദ്ധകൊടുത്ത് വിജയിപ്പിക്കാൻ സാധിക്കട്ടെ...

ശുഭദിനം - Made using Quotes Creator App, Post Maker App
0 likes 0 comments
Faisal Bin Mohamed Mulambel
Quote by Faisal Bin Mohamed Mulambel - ⭐DAYS OF UNMUTE⭐
2️⃣1️⃣7️⃣5️⃣
15.12.2024

ഞാനില്ലാതെ......

ഞാൻ എന്ന വ്യക്തിക്ക് പ്രത്യേകതകൾ ഒന്നുമില്ല.  എന്നിലൂടെ നടന്നെന്നു മറ്റുള്ളവർ കരുതുന്ന എല്ലാത്തിനും പിന്നിൽ മറ്റുപലരും ഉണ്ടായിരുന്നു. അവരെ കാണാൻ ആരും ശ്രമിച്ചില്ല എന്നതാണ് സത്യം...  അതുകൊണ്ട് തന്നെ ഞാനില്ലേലും ഞാൻ ചെയ്തിരുന്ന പലതും അതിനേക്കാൾ ഭംഗിയായി നടന്നേക്കും...

നമ്മെ ആവശ്യമുള്ള പലരും ഉണ്ട്.  അവരുടെ ആവശ്യത്തിനാണ് പ്രാധാന്യം... നമ്മേക്കാൾ മികച്ചവർ വരുന്നതോടെ നമ്മുടെ അസാന്നിധ്യവും അവർക്ക് ഭാഗ്യമായി മാറിയേക്കും.. കുടുംബം പോലെ നമ്മൾ അവിഭാജ്യമായി മാറുന്ന ഇടങ്ങളുണ്ട്. കഴിയുന്ന കാലത്തോളം അവിടെ നിറസാന്നിധ്യമായിരിക്കാൻ സാധിക്കട്ടെ...

ശുഭദിനം - Made using Quotes Creator App, Post Maker App
0 likes 0 comments
Faisal Bin Mohamed Mulambel
Quote by Faisal Bin Mohamed Mulambel - ⭐DAYS OF UNMUTE⭐
2️⃣1️⃣7️⃣4️⃣
14.12.2024

നമ്മുടെ കാര്യങ്ങൾ നന്നായി ചെയ്യാൻ നമ്മെക്കാൾ മികച്ച ആരുമില്ല....

ജീവിതയാത്രയിൽ പലരും നമുക്കൊപ്പവും നാം പലർക്കുമൊപ്പവും ചേരുകയും, പിരിയുകയും ഒക്കെ നേരിൽ കണ്ടവരാണ് നാം... കൂടെവന്നവർ എല്ലാം ഉപകാരികളോ, അകന്നു നിന്നവർ നമ്മുടെ ശത്രുക്കളോ ആകില്ല....

ചെയ്യാൻ ആളുണ്ടായാലും എല്ലാം ഏൽപിച്ച ശേഷം മാറിനിന്നാൽ വിപരീതഫലമാകും ലഭിക്കുക....  നമുക്ക് സാധിക്കുന്നതെ നമ്മുടെ മേൽ ഏല്പിക്കപ്പെടുകയുള്ളൂ.... അതിൽ പൂർണ്ണതയോടെ വിജയത്തിലെത്താൻ സാധിക്കട്ടെ......

ശുഭദിനം - Made using Quotes Creator App, Post Maker App
0 likes 0 comments

Explore more quotes